ഡൽഹി സാമൂഹ്യക്ഷേമ മന്ത്രി രാജ്‍കുമാർ ആനന്ദ് രാജിവെച്ചു

മദ്യനയ അഴിമതിക്കേസിൽ ഇ.ഡി രാജ്‍കുമാറിനെ നേരത്തേ ചോദ്യം ചെയ്തിരുന്നു.

Update: 2024-04-10 11:25 GMT

ഡൽഹി: ഡൽഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജ്‍കുമാർ ആനന്ദ് രാജിവെച്ചു. പാർട്ടി അംഗത്വവും രാജ്‍കുമാർ രാജിവെച്ചു. സാമൂഹ്യക്ഷേമ വകുപ്പിന് പുറമെ ഏഴ് വകുപ്പുകളുടെ ചുമതലയാണ് രാജ്‍കുമാർ ആനന്ദിനുണ്ടായിരുന്നത്. മദ്യനയ അഴിമതിക്കേസിൽ ഇ.ഡി നേരത്തേ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. 

ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് രാജ്‍കുമാർ പറഞ്ഞു. എ.എ.പി ദലിത് വിരുദ്ധത ഉയർത്തിക്കാട്ടുകയാണെന്നും സ്ത്രീകൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News