അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത നടപടി; നിയമപരമായി നേരിടാനൊരുങ്ങി കോൺഗ്രസ്

കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണ് കോൺഗ്രസ് ലോക്സഭക്ഷ നേതാവിനെ സസ്പെൻഡ് ചെയ്തത് എന്നാണ് പ്രതിപക്ഷമുയർത്തുന്ന ആരോപണം

Update: 2023-08-12 01:03 GMT

അധീർ രഞ്ജൻ ചൗധരി

ഡല്‍ഹി: അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത ലോക്സഭാ സ്പീക്കറുടെ നടപടി നിയമപരമായി നേരിടാൻ ഒരുങ്ങി കോൺഗ്രസ്. കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണ് കോൺഗ്രസ് ലോക്സഭക്ഷ നേതാവിനെ സസ്പെൻഡ് ചെയ്തത് എന്നാണ് പ്രതിപക്ഷമുയർത്തുന്ന ആരോപണം. അതേസമയം രാഹുൽ ഗാന്ധിയുടെ മോദിക്കെതിരായ വിമർശനത്തിനെതിരെ ബി.ജെ.പിയും ആക്രമണം ശക്തമാക്കി.

മണിപ്പൂരിൽ പ്രശ്നപരിഹാരത്തിന് സൈന്യത്തെ വിന്യസിക്കണം എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെയാണ് ബി.ജെ.പി രൂക്ഷമായി വിമർശിക്കുന്നത്. മണിപ്പൂരിലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ആണോ പട്ടാളത്തിറക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ചോദിച്ചു. മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം ഉണ്ടെന്ന പ്രധാനമന്ത്രി ഹൃദയത്തിൽ നിന്നാണ് സഭയിൽ പറഞ്ഞതെന്ന് ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷി എന്ന നിലയിൽ പ്രധാനമന്ത്രി സഭയിൽ പറഞ്ഞത് കേൾക്കാൻ കോൺഗ്രസ് തയ്യാറാകണമായിരുന്നു എന്നുമാണ് ഹിമന്ത ബിശ്വ ശർമയുടെ നിലപാട്. ലോക്സഭാ കക്ഷി നേതാവിനെ സസ്പെൻഡ് ചെയ്ത് നടപടിയെ നിയമപരമായി നേരിടും എന്നാണ് കോൺഗ്രസ് പറയുന്നത്.

Advertising
Advertising

അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത ശേഷം പ്രിവിലേജ് കമ്മിറ്റിക്ക് വിഷയം വിടുന്നത് ചട്ടങ്ങൾക്കെതിരാണെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്. സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതോടെ സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങളിലും അധീർ രഞ്ജൻ ചൗധരിക്ക് പങ്കെടുക്കാൻ കഴിയില്ല എന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഈ നടപടിക്കെതിരെ സുപ്രിംകോടതിയിൽ പോകാൻ സാധിക്കുമെന്നും കോൺഗ്രസ് നേതാവായ മനീഷ് തിവാരി പറഞ്ഞു. മണിപ്പൂർ സംഘർഷത്തിൽ കേന്ദ്ര സർക്കാരിന്‍റെ പരാജയം ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനാണ് ഇൻഡ്യ മുന്നണിയുടെ നീക്കം. പാർലമെന്‍റ് അവസാനിച്ച സാഹചര്യത്തിൽ തുടർ പ്രക്ഷോഭനടപടികളും ഇൻഡ്യ മുന്നണി ഉടൻ പ്രഖ്യാപിക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News