പ്രായമൊക്കെ വെറും നമ്പറല്ലേ; തമിഴ്നാട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി 90കാരി

പാ​ള​യം​കോ​ട്ട ശി​വ​ന്തി​പ്പ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റായി ചു​മ​ത​ല​യേ​റ്റ​ പെരുമാത്താള്‍ ത​മി​ഴ്​​നാ​ട്ടി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​​ന്‍റെന്ന ബ​ഹു​മ​തി​ക്കും​ അ​ർ​ഹ​യാ​യി

Update: 2021-10-21 05:53 GMT
Editor : Jaisy Thomas | By : Web Desk
Advertising

പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് തെളിയിച്ച് തമിഴകത്തെ മിന്നും താരമായിരിക്കുകയാണ് 90 കാരിയായ എസ്.പെരുമാത്താള്‍. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച്​ തി​രു​ന​ൽ​വേ​ലി ജി​ല്ല​യി​ലെ പാ​ള​യം​കോ​ട്ട ശി​വ​ന്തി​പ്പ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റായി ചു​മ​ത​ല​യേ​റ്റ​ പെരുമാത്താള്‍ ത​മി​ഴ്​​നാ​ട്ടി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​​ന്‍റെന്ന ബ​ഹു​മ​തി​ക്കും​ അ​ർ​ഹ​യാ​യി. 1,568 വോ​ട്ട്​ നേ​ടി​യാ​ണ്​ പെ​രു​മാ​ത്താ​ൾ വി​ജ​യി​ച്ച​ത്. ആയിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് പെരുമാത്താളിന് ലഭിച്ചത്. ഇ​വ​ർ​ക്കെ​തി​രെ മ​ത്സ​രി​ച്ച സെൽവറാണി, ഉമ എന്നിവർക്ക് കെട്ടിവെച്ച പണം പോലും നഷ്ടമായി. 

മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം പെരുമാത്താള്‍ പഞ്ചായത്ത് പ്രസിഡന്‍റായി ചുമതലേയല്‍ക്കുന്നത് കാണാനെത്തിയിരുന്നു. വയസ് 90 ആണെങ്കിലും ഇപ്പോഴും ആവേശത്തോടെ വീട്ടുജോലികളും പൂന്തോട്ടത്തിലെ പണിയുമെല്ലാം പെരുമാത്താള്‍ ചെയ്യാറുണ്ട്. ഇപ്പോള്‍ നാട്ടുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിന്‍റെ സന്തോഷത്തിലാണ് ഈ മുത്തശ്ശി. നെല്ലായി കലക്ടറെ കണ്ട് ശിവാന്തിപ്പെട്ടിക്കു വേണ്ട അടിസ്ഥാന സൌകര്യങ്ങളെക്കുറിച്ചുള്ള അപേക്ഷ സമര്‍പ്പിക്കാനാണ് പെരുമാത്താളിന്‍റെ തീരുമാനം.

തെങ്കാശി കടയം പഞ്ചായത്ത് യൂണിയനിലെ വെങ്കടാമ്പട്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച 21 കാരിയായ ചാരുലതയുടെ വിജയവും ശ്രദ്ധ നേടിയിരുന്നു. വാശിയേറിയ മത്സരത്തില്‍ ഒരു വോട്ടിനാണ് ചാരുലത വിജയിച്ചത്. എൻജിനിയറിങ് ബിരുദധാരിയാണ് ചാരുലത.

ഒമ്പത് ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികൾ ബുധനാഴ്ചയാണ് ചുമതലയേറ്റത്. 140 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, 1,381 പഞ്ചായത്ത് യൂണിയൻ അംഗങ്ങൾ, 22,581 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, 2,901 പഞ്ചായത്ത് പ്രസിഡന്‍റുമാരും ചുമതലയേറ്റു. ഒക്ടോബർ ആറ്, ഒമ്പത് തിയതികളിലായിരുന്നു ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News