ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കല്ലേറിൽ പരിക്ക്

തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള റോഡ് ഷോക്കിടെയാണ് ​കല്ലേറു​ണ്ടായത്

Update: 2024-04-13 17:29 GMT

വിജയവാഡ: തെരഞ്ഞെടുപ്പ് പ്രചാരണത്തി​നിടെ അജ്ഞാതർ നടത്തിയ കല്ലേറിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിക്ക് പരിക്ക്. വിജയവാഡയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കല്ലേറുണ്ടായതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജഗൻ മോഹൻ റെഡ്ഡിയുടെ ഇടതു കണ്ണിന് മുകളിൽ മുറിവേറ്റ ചിത്രങ്ങൾ പുറത്തുവന്നു.

മുറിവ് ഗുരുതരമല്ലെന്ന് പ്രാഥമിക പരിശോധന നൽകിയ ഡോക്ടർമാർ അറിയിച്ചതിനെ തുടര്‍ന്ന് യാത്ര പുനരാംഭിച്ചു. തെറ്റാലികൊണ്ടാണ് കല്ലേറ് നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കടപ്പ ജില്ലയിലെ ഇടുപ്പുലുപായയിൽ നിന്ന് ശ്രീകാകുളം ജില്ലയിലെ ഇച്ചപുരത്തേക്ക് 21 ദിവസം നീളുന്ന തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബസിൽ റെഡ്ഡി ആരംഭിച്ചത്.

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News