പുഷ്പ 2 സിനിമയുടെ ഹിന്ദി പതിപ്പ് യൂട്യൂബിൽ; ഇതിനോടകം 25 ലക്ഷത്തിലധികം പേരാണ് ചിത്രം കണ്ടത്

മിന്റു കുമാര്‍ മിന്റുരാജ് എന്റർടെയ്ൻമെന്റ് എന്ന പേജിലാണ് ചിത്രത്തിന്റെ പതിപ്പ് അപ്‌ലോഡ് ചെയ്തത്

Update: 2024-12-11 01:52 GMT

കൊച്ചി: അല്ലു അർജുൻ നായകനായ പുഷ്പ 2 ന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ. മിന്റു കുമാര്‍ മിന്റുരാജ് എന്റർടെയ്ൻമെന്റ് എന്ന പേജിലാണ് ചിത്രത്തിന്റെ പതിപ്പ് അപ്‌ലോഡ് ചെയ്തത്. ഇതിനോടകം 25 ലക്ഷത്തിലധികം പേരാണ് ചിത്രം കണ്ടത്. 

തീയേറ്ററിൽ നിറഞ്ഞോടവെയാണ് യൂട്യൂബിൽ ഇത്തരത്തിൽ വ്യാജപതിപ്പെത്തുന്നത്. ഇന്നലെ രാത്രിയാണ് സിനിമ അപ്ലോഡ് ചെയ്തത്. വൈറലായതിനു പിന്നാലെ ചിത്രത്തിൻ്റെ പതിപ്പ് നീക്കം ചെയ്തു. തെലുഗു ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ പരാതിയിലാണ് നടപടി. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News