നാഗാലാൻഡ് ബിജെപി ഉപമുഖ്യമന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ മാധ്യമപ്രവർത്തകന് വെടിയേറ്റു

ആഗസ്റ്റ് 23-ന് അസമുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു പൊതുയോഗത്തിൽ പാറ്റൺ റിപ്പോർട്ടർ ദീപ് സൈകിയയെ ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

Update: 2025-08-31 12:33 GMT

നാഗാലാ‌ൻഡ്: നാഗാലാൻഡ് ബിജെപി ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ യാൻതുംഗോ പാറ്റണിന്റെ ഭീഷണിക്ക് പിന്നാലെ മണിപ്പൂരിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു. യാൻതുംഗോ പാറ്റൺ നാഗാലാൻഡിലെ ആഭ്യന്തര മന്ത്രിയും അതിർത്തികാര്യ മന്ത്രിയുമാണ്. ആഗസ്റ്റ് 23-ന് അസമുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു പൊതുയോഗത്തിൽ പാറ്റൺ റിപ്പോർട്ടർ ദീപ് സൈകിയയെ  ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഹോൺബിൽ ടിവിയുടെ വാർത്താ റിപ്പോർട്ടിൽ നാഗാ ഗ്രാമീണരെ അവതരിപ്പിച്ചതിനാണ് പാറ്റൺ റിപ്പോർട്ടറെ പരസ്യമായി ശാസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. അസം സർക്കാർ സംസ്ഥാന അതിർത്തിയിലുള്ള റെംഗ്മ ഫോറസ്റ്റ് റിസർവിൽ ഒഴിപ്പിക്കൽ നടപടി നടത്തുന്നതിനിടെ യാൻതുംഗോ പാറ്റണോ പ്രാദേശിക എംഎൽഎ ആയിരുന്ന അച്ചുമെംബോ കിക്കോണോ ഒരു മാസത്തോളം തങ്ങളെ സന്ദർശിച്ചിട്ടില്ലെന്ന് അവർ ക്യാമറക്ക് മുന്നിൽ പറഞ്ഞിരുന്നു. സംസ്ഥാന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന റെങ്മ വന സംരക്ഷണ കേന്ദ്രത്തിൽ അസം സർക്കാർ ഒരു കുടിയൊഴിപ്പിക്കൽ നടപടി സ്വീകരിച്ചുകൊണ്ടിരുന്ന സമയത്ത് വന സംരക്ഷണ കേന്ദ്രത്തിന്റെ ചില ഭാഗങ്ങൾ നാഗാലാൻഡിന്റെ അവകാശവാദമുന്നയിക്കുന്ന ഒരു തർക്ക ഭൂമിയാണ്. ഈ അതിർത്തി തർക്ക കേസ് സുപ്രിം കോടതിയുടെ പരിഗണനിയിലുമാണ്.

Advertising
Advertising

സൈകിയയുടെ റിപ്പോർട്ടിൽ ഗ്രാമീണർ പറയുന്നതനുസരിച്ച് ജൂലൈ 24 ന് മാത്രമാണ് പാറ്റൺ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചത്. അസം സർക്കാരിന്റെ കുടിയൊഴിപ്പിക്കൽ നടപടികളെക്കുറിച്ച് ഗ്രാമവാസികൾ വളരെയധികം ആശങ്കാകുലരായിട്ടും അതിനുശേഷം ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ല. റിപ്പോർട്ടിൽ ഉദ്ധരിച്ച ഗ്രാമീണർഎംഎൽഎയെയും കാണാനില്ലെന്ന് പറഞ്ഞു.

ആഗസ്റ്റ് 24 ന് ഹോൺബിൽ ടിവി സംപ്രേഷണം ചെയ്ത വോഖ ജില്ലയിലെ ലിഫന്യാൻ ഗ്രാമത്തിൽ നടന്ന പൊതുയോഗത്തിന്റെ ഒരു വിഡിയോ ക്ലിപ്പിൽ നാഗാ പ്രദേശങ്ങളിൽ നിന്ന് സൈകിയയെ തുരത്താൻ 'ചിലരോട്' താൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അവർ ഇതുവരെ അത് ചെയ്തിട്ടില്ലെന്നും പാറ്റൺ പറയുന്നത് കാണാം. സൈകിയ അസമിൽ നിന്നുള്ളയാളാണ്. തന്റെ 'മുന്നിൽ ഇരിക്കരുതെന്നും' പാറ്റൺ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിർത്തി വിഷയത്തിൽ പ്രദേശത്തെ മുൻ എംഎൽഎ എം.കിക്കോണുമായി അഭിമുഖം നടത്തിയതിനും റിപ്പോർട്ടറെ പാറ്റൺ ചോദ്യം ചെയ്തു. അടുത്ത കാലം വരെ ബിജെപിയുടെ ദേശീയ വക്താവായിരുന്ന കിക്കോൺ പ്രാഥമിക അംഗത്വം വരെ രാജിവച്ചു.

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News