മൈലേജ് 34 കിമീ; ഇന്ത്യയുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കിന്റെ വില കേട്ടാൽ ഞെട്ടും !

മൈലേജും വിലയും മാത്രമല്ല, മികച്ച സുരക്ഷാ സംവിധാനങ്ങളും കുറഞ്ഞ പരിപാലന ചിലവും ഈ കാറിനെ ജനപ്രിയമാക്കുന്നു

Update: 2026-01-04 11:25 GMT

മുംബൈ: ഇന്ത്യൻ വിപണിയിലേക്ക് ഏറെ പ്രതീക്ഷയോടെ എത്തിയ നിരവധി വാഹനങ്ങളെ ഉപഭോക്താക്കൾ കൈയ്യൊഴിഞ്ഞത് കണ്ടിട്ടുണ്ട്. എന്നാൽ, ചില കാറുകളെ വർഷങ്ങളോളം ജനങ്ങൾ നെഞ്ചേറ്റാറുമുണ്ട്. അങ്ങനെ വർഷങ്ങളോളം  ജനഹൃദയം കവർന്നിട്ടുള്ള ഒരു കാറിനെ കുറിച്ചാണ് പറയുന്നത്. ഹാച്ച്ബാക്ക് സെ​ഗ്മന്റിലെ ഈ കാറാണ് വർഷങ്ങളായി ഇന്ത്യൻ വിപണി ഭരിക്കുന്നത്. കാര്യങ്ങൾക്ക് 2025 ലും മാറ്റമുണ്ടായില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഒരു കിലോ സിഎൻജിക്ക് 34 കിലോ മീറ്റർ മൈലേജ് ലഭിക്കുന്ന പെട്രോൾ മോഡലിൽ 24 നും 25 നും ഇടയിൽ ഇന്ധനക്ഷമതയുള്ള മാരുതി വാ​ഗണറാണ് ഹാച്ച് ബാക്ക് വിപണിയിലെ മിന്നും താരം. 2025 കലണ്ടർ വർഷത്തിൽ 1.94 ലക്ഷം കാർ യൂനിറ്റ് വാ​ഗ​ണർ കാറുകളാണ് വിറ്റത്. സാധാരാണക്കാരന് താങ്ങാവുന്ന വിലയും വാ​ഗ​ഗണറിനെ ജനപ്രിയമാക്കുന്ന ഘടകങ്ങളിലൊന്നാണ്. 4.89 ലക്ഷം രൂപയാണ് വാ​ഗണറിന്റെ എക്സ് ഷോ റൂം വില.

Advertising
Advertising

വിലയും മൈലേജും മാത്രമല്ല വാ​ഗണർ കാറിനെ ജനപ്രിയമാക്കുന്നത്. കുറഞ്ഞ പരിപാലന ചിലവ് മറ്റൊരു പ്രത്യേകതയാണ്. ആറ്‍ എയർ ബാ​ഗുകൾ സ്റ്റാൻഡേർഡ് മോഡലിൽ തന്നെ നൽകിയതോടെ സുരക്ഷക്ക് പ്രാധാന്യം നൽകുന്നവരും വാ​ഗണറിനെ പരി​ഗണിക്കാൻ തുടങ്ങി. 2025 മോഡലുകളിലാണ് സ്റ്റാൻഡേർഡ് വേരിയന്റിൽ തന്നെ ആറ് എയർ ബാ​ഗുകൾ നൽകി തുടങ്ങിയത്. ഹാച്ച്ബാക്കുകളിൽ വാഗൺ ആർ തിളങ്ങുമ്പോൾ സെഡാൻ വിഭാഗത്തിൽ മാരുതി സുസുക്കി ഡിസയർ ഡിസയർ കാറുകളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത്. ടാക്സി ഉപയോ​ഗത്തിനായും വ്യക്തിപരമായ ഉപയോ​ഗത്തിനും ഡിസയർ ഒരേ പോലെ ജനപ്രിയമാണ്.  

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News