ഗുവാഹത്തിയിൽ നാടകീയ നീക്കങ്ങൾ; വിമതരുമായി സംസാരിക്കാനെത്തിയ ഉദ്ധവ് താക്കറയുടെ ദൂതന്‍ അറസ്റ്റില്‍

ഗുവാഹത്തി പൊലീസാണ് കസ്റ്റഡിയിലെടുത്തത്

Update: 2022-06-24 05:56 GMT
Editor : ലിസി. പി | By : Web Desk

ഗുവാഹത്തി: മഹാരാഷ്ട്രയിൽ വിമത എം.എൽ.എമാരുമായി സംസാരിക്കാനെത്തിയ ശിവസേനയുടെ ഡെപ്യൂട്ടി ജില്ലാ തലവൻ സഞ്ജയ് ഭോസാലെ കസ്റ്റഡിയില്‍. വിമത എംഎൽഎമാരെ കാണാൻ ഷിൻഡെ ഹോട്ടലിനു പുറത്ത് കാത്തുനിന്ന ഭോസാലെയെ ഗുവാഹത്തി  പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

ഉദ്ധവ് താക്കറയോടൊപ്പം നിൽക്കുന്ന വ്യക്തിയാണ്  സഞ്ജയ് ബോഗ്ലേ. വിമതരെ അനുനയിപ്പിക്കാനാവാതെ കുഴങ്ങുകയാണ് ഉദ്ധവ് താക്കറെ. വിമത ക്യാമ്പിലേക്ക് പോയ എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. നേരിട്ട് ചർച്ച നടത്താമെന്ന ആവശ്യം ഷിൻഡെ തള്ളിയതോടെ അയോഗ്യതാ നടപടികളിലേക്ക് കടക്കാനാണ് ഉദ്ധവ് സർക്കാറിന്റെ തീരുമാനം.

Advertising
Advertising

അതേസമയം, മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ പിന്തുണയില്ലെന്ന് അയോഗ്യതാ നടപടികളെ ഭയക്കുന്നില്ലെന്നും ഏക്‌നാഥ് ഷിൻഡേ പ്രതികരിച്ചു. ഏഴ് സ്വതന്ത്രരുൾപ്പെടെ കൂടുതൽ എം.എൽ.എമാർ ഷിൻഡേ ക്യാമ്പിൽ എത്തിയിട്ടുണ്ട്. ഇതോടെ അമ്പതിനടുത്ത് എം.എൽ.എമാരുടെ പിന്തുണ ഷിൻഡെ നേടിക്കഴിഞ്ഞു.

നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷിൻഡെ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്ത് നൽകിയിട്ടുണ്ട്യ ശിവസേനയുടെ ഔദ്യോഗിക ചിഹ്നത്തിനായി ഷിൻഡേ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇന്ന് സമീപിക്കും.  

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News