എട്ടുമാസത്തിനിടെ രണ്ടാമത്തെ വിമാന ദുരന്തം; ഞെട്ടൽ മാറാതെ നേപ്പാൾ

2022 മേയിലുണ്ടായ അപകടത്തിൽ നാല് ഇന്ത്യക്കാരടക്കം 22 പേർ മരിച്ചിരുന്നു

Update: 2023-01-16 06:18 GMT
Editor : ലിസി. പി | By : Web Desk

പൊഖാറ: എട്ടുമാസത്തിനിടെ രണ്ടാം തവണയാണ് നേപ്പാളിൽ വിമാനം അപകടത്തിൽപെടുന്നത്. 2022 മേയിൽ ഉണ്ടായ അപകടത്തിൽ നാല് ഇന്ത്യക്കാരടക്കം 22 പേർ മരിച്ചിരുന്നു. ജോംസം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട താര എയർലൈൻസിന്റെ വിമാനമാണ് അന്ന് തകർന്ന് വീണത്.

വിമാനം പറന്നുയർന്ന് 15 മിനിറ്റിനുശേഷം എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. പിന്നീട് മുസ്താങ് ജില്ലയിലെ കോവാങ് ഗ്രാമത്തിൽ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി പ്രദേശവാസികൾ അറിയിക്കുകയായിരുന്നു. നാല് ഇന്ത്യക്കാർക്ക് പുറമെ രണ്ട് ജർമൻകാരും 13 നേപ്പാളികളും മൂന്ന് ജീവനക്കാരുമായിരുന്നു അപകടത്തിൽ മരിച്ചത്. തകർന്ന 9 എൻ-എഇടി ഇരട്ട എൻജിൻ വിമാനത്തിന് 43 വർഷം പഴക്കമുണ്ടായിരുന്നു.

Advertising
Advertising

ഈ ദുരന്തം നടന്ന് എട്ടുമാസം പിന്നിടുമ്പോഴാണ് 72 യാത്രക്കാരുമായി എത്തിയ വിമാനം ഇന്ന് കത്തിയമർന്നത്. അപകടത്തിൽ 45 ഓളം പേരുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരിൽ അഞ്ചുപേർ ഇന്ത്യക്കാരാണ് എന്നാണ് ലഭിക്കുന്ന വിവരം.

കാഠ്മണ്ഡുവിൽ നിന്നുള്ള യതി എയർലൈൻസിന്റെ വിമാനം പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലാന്റിങ്ങിനിടെ സമീപത്തെ മലയിടുക്കിലേക്ക് തകർന്നുവീഴുകയായിരുന്നു.രാവിലെ പതിനൊന്നുമണിയോടെയാണ് വൻദുരന്തമുണ്ടായത്. 68 യാത്രക്കാരും നാലു ജീവനക്കാരും ഉൾപ്പെടെ 72 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തെ തുടർന്നു പൊഖാറ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. പ്രധാനമന്ത്രി പുഷ്പ കമൽ പ്രചണ്ഡ അടിയന്തരമന്ത്രിസഭയോഗം വിളിച്ചു. ലോക വ്യോമയാന പാതയിൽ ഏറ്റവും അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളിലൊന്നാണ് നേപ്പാൾ.



Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News