യുപിയിൽ പിന്നാക്ക വിഭാഗത്തിലെ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടതിന്‍റെ ക്ഷീണം മറികടക്കാന്‍ ബി.ജെ.പി

ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന

Update: 2022-01-15 02:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

യുപിയിൽ പിന്നാക്ക വിഭാഗത്തിലെ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടതിന്‍റെ തിരിച്ചടി മറികടക്കാൻ ബി.ജെ.പി ശ്രമം. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം ബി.ജെപിക്കെതിരെ ചെറിയ പാർട്ടികളെ ഉൾപ്പെടുത്തി വിശാല സഖ്യത്തിന് തയ്യാറെടുക്കുകയാണ് അഖിലേഷ് യാദവ്.

പിന്നാക്ക വിഭാഗതിനിടയിൽ വലിയ സ്വാധീനമുള്ള നേതാക്കളുടെ പാർട്ടി വിടൽ തുടരുന്നതിനിടെയാണ് പുതിയ നീക്കവുമായി മുഖ്യമന്ത്രി ആദിത്യനാഥ് വീട്ടുകൾ കയറിതുടങ്ങിയത്. ദലിത് വോട്ടുകളെ ഏകീകരിക്കുകയാണ് യോഗി ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിട്ടതിന്‍റെ തിരിച്ചടി മറികടക്കാനുള്ള ശ്രമവും.

യു.പിയിൽ അപ്രതീക്ഷിതമായി മൂന്നു ദിവസത്തിനിടയിൽ മൂന്ന് മന്ത്രിമാരുൾപ്പെടെ എൻ.ഡി.എ വിട്ടത് പതിനഞ്ച് എം.എൽ.എമാരാണ്. പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കും മുമ്പ് പിന്നാക്ക ദലിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ യോഗി ആദിത്യനാഥിന് കേന്ദ്രനേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഇപ്പോഴുള്ള നീക്കങ്ങൾ. എന്നാൽ പാർട്ടി വിട്ടവരെക്കുറിച്ച് പ്രതികരിക്കാൻ യോഗി തയ്യാറായിട്ടില്ല. കുടുംബവാഴ്ചയിൽ വിശ്വസിക്കുന്നവർക്ക് ആർക്കും നീതി ഉറപ്പാക്കാൻ കഴിയില്ല എന്നായിരുന്നു യോഗിയുടെ പ്രതികരണം.

സമാജ് വാദി പാർട്ടി നീക്കത്തെ മുതിർന്ന ബി.ജെ.പി നേതാക്കളെ എല്ലാം മത്സര രംഗത്തിറക്കി തടയാനാണ് ബി.ജെ.പി ആലോചിക്കുന്നത്. യോഗി ആദിത്യനാഥിനൊപ്പം കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ എന്നിവരും ഇത്തവണ മത്സരിച്ചേക്കും. ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം കൊഴുക്കുമ്പോൾ ബി.ജെ.പിയോട് ഇഞ്ചോടിഞ്ച് മത്സരത്തിനുള്ള സാഹചര്യം ഒരുക്കാൻ അഖിലേഷ് യാദവിന് കഴിഞ്ഞ മൂന്നു ദിവസത്തെ നീക്കങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.


Full View

 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News