കടലില്‍ കുടുങ്ങിയ 935 അഭയാര്‍ഥികളെ ഇറ്റാലിയന്‍ തീര സേന രക്ഷിച്ചു

Update: 2018-01-02 08:51 GMT
കടലില്‍ കുടുങ്ങിയ 935 അഭയാര്‍ഥികളെ ഇറ്റാലിയന്‍ തീര സേന രക്ഷിച്ചു
Advertising

മെഡിറ്ററേനിയന്‍ കടലില്‍ കുടങ്ങിയതായിരുന്നു അഭയാര്‍ഥികള്‍. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ആഫ്രിക്കയില്‍ നിന്നും രക്ഷപ്പെട്ടവരാണിവര്‍.

കടലില്‍ കുടുങ്ങിയ 935 അഭയാര്‍ഥികളെ ഇറ്റാലിയന്‍ തീര സേന രക്ഷിച്ചു. സിസിലയന്‍ തീരത്ത് എത്തിയവരെയാണ് സേന കരക്കടുപ്പിച്ചത്. ഒരു ലക്ഷത്തോളം അഭയാര്‍ഥികളാണ് ഈ വര്‍ഷം ഇറ്റലിയിലെത്തിയത്.

മെഡിറ്ററേനിയന്‍ കടലില്‍ കുടങ്ങിയതായിരുന്നു അഭയാര്‍ഥികള്‍. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ആഫ്രിക്കയില്‍ നിന്നും രക്ഷപ്പെട്ടവരാണിവര്‍. എട്ട് ബോട്ടുകളിലായാണ് ഇവരെ ലംപേദുസ ദ്വീപിലെ കരക്കെത്തിച്ചത്. ആഫ്രിക്കയിലെ ഏതു രാജ്യക്കാരാണ് ഇവരെന്നത് വ്യക്തമല്ല. 2014 മുതല്‍ 4 ലക്ഷം അഭയാര്‍ഥികളാണ് ഇറ്റലിയില്‍ കടല്‍ കടന്നെത്തിയത്. അഭയം തേടിപുറപ്പെട്ട മുവ്വായിരം പേര്‍ ഈ വര്‍ഷം കടലില്‍ മുങ്ങി മരിച്ചു. ഈ വര്‍ഷം ഇതുവരെ ഇറ്റലി സ്വീകരിച്ചത് 90000 പേരെയാണ്. 1,40,000 പേരാണ് രാജ്യത്ത് താല്‍ക്കാലിക അഭയാര്‍ഥി കേന്ദ്രങ്ങളിലുള്ളത്. അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ മുന്‍പന്തിയിലുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യമാണ് ഇറ്റലി.

Tags:    

Similar News