ആറു പേര്‍ക്ക് കോവിഡ്, നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി; ലോക്ഡൗൺ ഏർപ്പെടുത്തി ചൈനീസ് ന​ഗരം

ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ ഇന്നലെ ആറു കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്

Update: 2021-06-20 12:57 GMT

ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തെക്കന്‍ ചൈനയില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നഗരത്തിന്റെ ഒരു ഭാഗം പൂര്‍ണമായി അടച്ചിട്ട് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇന്നലെ ആറു കോവിഡ് കേസുകളാണ് ഗുവാങ്‌ഡോങ് ആരോഗ്യ കമ്മീഷന്‍ സ്ഥിരീകരിച്ചത്. ഇതിലൊരു സ്ത്രീക്ക് കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവര്‍ വിമാനത്താവളത്തിലെ ഭക്ഷണശാലയിലെ ജീവനക്കാരിയാണ്. ഇതോടെ, 460 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവരുമായി അടുത്തിടപഴകിയ 110 പേരെ ക്വാറന്റീനിലാക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News