ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മാക്രോണിന് പിന്തുണയേറുന്നു

Update: 2018-05-05 00:13 GMT
Editor : Sithara
ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മാക്രോണിന് പിന്തുണയേറുന്നു
Advertising

തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി മറൈന്‍ ലേ പെന്നിനെ പ്രതിരോധിക്കാന്‍ മാക്രോണിന് വോട്ട് ചെയ്യണമെന്ന് ഫ്രഞ്ച് മന്ത്രിമാര്‍ ആവശ്യപ്പെട്ടു

ഫ്രാന്‍സ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എമ്മാനുവല്‍ മാക്രോണിന് പിന്തുണയേറുന്നു. തീവ്ര വലതുപക്ഷ സ്ഥാനാര്‍ഥി മറൈന്‍ ലേ പെന്നിനെ പ്രതിരോധിക്കാന്‍ മാക്രോണിന് വോട്ട് ചെയ്യണമെന്ന് ഫ്രഞ്ച് മന്ത്രിമാര്‍ ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയും മാക്രോണിനെ പിന്തുണക്കണമെന്ന് വോട്ടര്‍മാരോട് നിര്‍ദ്ദേശിച്ചു.

ഫ്രാന്‍സില്‍ രണ്ടാംഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കുമ്പോള്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും മധ്യമ നിലപാടുകാരനുമായ എമ്മാനുവല്‍ മാക്രോണിന് പിന്തുണയേറുകയാണ്. ഫ്രഞ്ച് സോഷ്യലിസ്റ്റ് സര്‍ക്കാറിലെ ഒട്ടുമിക്ക മന്ത്രിമാരും മാക്രോണിന് പിന്തുണ അറിയിച്ചു. മറൈന്‍ ലേ പെന്നിനെ പ്രതിരോധിക്കാന്‍ മാക്രോണിനെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ മാര്‍ക് അയരോള്‍ട്ട് പറഞ്ഞു.

മുന്‍ പ്രസിഡന്‍റ് നിക്കോളാസ് സര്‍കോസിയും മാക്രോണിനെ പിന്തുണച്ചു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് സര്‍കോസി നിലപാട് വ്യക്തമാക്കിയത്. മാക്രോണിനുള്ള പിന്തുണ മധ്യമരാഷ്ട്രീയ നിലപാടിനുള്ള പിന്തുണയല്ലെന്നും മറിച്ച് ലേ പെന്നിനെ പ്രതിരോധിക്കലാണ് ലക്ഷ്യമെന്നും സര്‍കോസി പറഞ്ഞു. അഭിപ്രായ സര്‍വേ പ്രകാരം രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ മാക്രോണ്‍ അറുപത് ശതമാനത്തിലധികം വോട്ട് നേടുമെന്നാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News