ഇറ്റാലിയന്‍ പ്രധാനമന്ത്രി ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യയിലേക്ക്

Update: 2018-05-05 12:11 GMT
Editor : Subin
ഇറ്റാലിയന്‍ പ്രധാനമന്ത്രി ഔദ്യോഗിക സന്ദര്‍ശനത്തിന് ഇന്ത്യയിലേക്ക്
Advertising

10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇറ്റാലിയന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നത്...

ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്‍റിലോണി നാളെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കടല്‍ക്കൊല കേസോടെ വഷളായ ബന്ധം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇറ്റാലിയന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നത്.

2012 ല്‍ കടലില്‍വെച്ച് എന്‍ട്രിക്ക ലെക്സി എന്ന കപ്പലിലെ രണ്ട് ഇറ്റാലിയന്‍ നാവികരുടെ വേടിയേറ്റ് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇരു നാവികരേയും അറസ്റ്റ് ചെയ്യുകയും ഇന്ത്യയില്‍ തടഞ്ഞുവെക്കുകയും ചെയ്തതോടെ കേസ് അന്താരാഷ്ട്ര കോടതിയിലേക്കും നീണ്ടു. മിസൈല്‍ ടെക്നോളജി നിയന്ത്രണസമിതിയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഇറ്റലി തടസവും നിന്നു. പിന്നീട് കഴിഞ്ഞവര്‍ഷം വത്തിക്കാന്‍ സന്ദര്‍ശനത്തിനിടെ വിദേശകാര്യമന്ത്രി ഇറ്റാലിയന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം പിന്‍വലിക്കാന്‍ ഇറ്റലി തയ്യാറായത്.

നാളെ ഇറ്റാലിയന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കാനെത്തുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം പഴയപടിയാക്കുമെന്ന് വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. 10 വര്‍ഷത്തിനുശേഷമാണ് ഒരു ഇറ്റാലിയന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധവും രാഷ്ട്രീയ സാമ്പത്തിക ബന്ധവും ശക്തമാക്കുമെന്നും വാര്‍ത്താകുറിപ്പിലൂടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News