ജറൂസലം ഇസ്രായേലിന്റെ തലസ്ഥാനം; ഗസ്സയില്‍ വ്യാപക പ്രതിഷേധം

Update: 2018-06-01 20:41 GMT
Editor : Ubaid
ജറൂസലം ഇസ്രായേലിന്റെ തലസ്ഥാനം; ഗസ്സയില്‍ വ്യാപക പ്രതിഷേധം
Advertising

ജറൂസലേം തലസ്ഥാനമാക്കാനുള്ള നീക്കത്തിനെതിരെ ഫലസ്തീനില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്.

ഇസ്രായേലിന്റെ തലസ്ഥാനമായി അമേരിക്ക ജറൂസലേമിനെ അംഗീകരിച്ച നടപടിയില്‍ ഗസ്സയില്‍ വ്യാപക പ്രതിഷേധം. ഇസ്രായേല്‍ പട്ടാളവും ഗസ്സനിവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മിഡില്‍ ഈസ്റ്റില്‍ അമേരിക്കയുടെ രാഷ്ട്രീയഇടപെടല്‍ അവസാനിച്ചുവെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതികരിച്ചു.

ജറൂസലേം തലസ്ഥാനമാക്കാനുള്ള നീക്കത്തിനെതിരെ ഫലസ്തീനില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്. ഗസ്സയിലും വെസ്റ്റ് ബാങ്ക് അതിര്‍ത്തിയിലും ഫലസ്തീന്‍ നിവാസികള്‍ പ്രകടനം നടത്തി. ആയിരങ്ങളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരെ ഇസ്രായേല്‍ പട്ടാളം റബ്ബര്‍ ബുള്ളറ്റും വെടിവെപ്പും നടത്തി. സംഘര്‍ഷത്തില്‍ 31 പേര്‍ക്ക് പരിക്കേറ്റു. ഏഴ് പേരുടെ നില ഗുരുതരമാണ്.

ട്രംപിന്റെ നീക്കത്തിനെതിരെ ഫലസ്തീന്‍ പ്രസിഡന്റ് മഹ‍മൂദ് അബ്ബാസ് വീണ്ടും രംഗത്തെത്തി. നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും അമേരിക്കയുടെ പ്രാധാന്യം ഇല്ലാതായെന്നും അബ്ബാസ് പ്രതികരിച്ചു.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News