അഞ്ചുവയസ്സുകാരി തളര്‍ന്നുവീണു; തലയിലെ പേനാണ് കാരണമെന്ന് ഡോക്ടര്‍

Update: 2018-06-18 06:58 GMT
അഞ്ചുവയസ്സുകാരി തളര്‍ന്നുവീണു; തലയിലെ പേനാണ് കാരണമെന്ന് ഡോക്ടര്‍
Advertising

ഇത്തരത്തിലുള്ള പേന്‍ചെള്ളുകളെ കുറിച്ച് മറ്റുള്ള അമ്മമാര്‍ക്ക് അവബോധമുണ്ടാക്കാനായി തന്റെ അനുഭവം ഫെയ്‍സ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു ജെസിക.

കഴിഞ്ഞ ആഴ്ച പെട്ടെന്നാണ് അമേരിക്ക, മിസ്സിസ്സിപ്പി സ്വദേശി ജെസിക ഗ്രിഫിന്‍റെ അഞ്ചുവയസ്സുകാരി മകള്‍ കെയ്‍ലിന്‍റെ ഇരുകാലുകളും തളര്‍ന്നുപോയത്. മാത്രമല്ല, അവളുടെ സംസാരശേഷിയും നഷ്ടപ്പെട്ടു.

രാത്രി ഉറങ്ങാന്‍ കിടക്കുംവരെ ഒരു പ്രശ്നമവുമില്ലാതെയിരുന്ന കുഞ്ഞാണ്. പക്ഷേ, കഴിഞ്ഞ ബുധനാഴ്ച സ്‍കൂളില്‍ പോകാനായി വിളിച്ചപ്പോള്‍ കുട്ടിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല. മകളെ ചാരിയിരുത്തി, മുടികെട്ടിക്കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, അവളുടെ തലയില്‍ കടിച്ചുപിടിച്ചിരിക്കുന്ന ഒരു തരം പേന്‍ ജെസികയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ആ പേനിനെ നശിപ്പിക്കാതെ, ഒരു കവറിലിട്ട് സൂക്ഷിച്ചു. മകളുടെ പെട്ടെന്നുണ്ടായ ആരോഗ്യാവസ്ഥയും തലയില്‍ നിന്നു കിട്ടിയ പേനിനും എന്തോ ബന്ധമുണ്ടെന്ന് ജെസികയുടെ മനസ്സ് പറഞ്ഞു. ജെസികയുടെ സംശയം ശരിയായിരുന്നു. കെയ്‍ലിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍, അവളുടെ കാലുകളുടെ തളര്‍ച്ചയ്ത്ത് കാരണമായത് ആ പേന്‍ ചെള്ളുതന്നെയെന്ന് തെളിഞ്ഞു.

'പെണ്‍ പേന്‍ ചെള്ളുകളാണ് ഈ അവസ്ഥയുണ്ടാക്കുന്നത്. തലയിലെ ചോരയൂറ്റി കുടിക്കുന്ന ചെള്ളുകള്‍ ന്യൂറോ ടോക്‌സിന്‍ പുറത്തു വിടും. ഇതാണ് പക്ഷാഘാതത്തിന് വഴിവെക്കുന്നത്. പേന്‍ ചെള്ളിന്റെ ഉമിനീര്‍ ഗ്രന്ഥികളാണ് ഈ വിഷം പുറത്ത് വിടുന്നത്', അമേരിക്കന്‍ ലിം ഡിസീസ് ഫൗണ്ടേഷന്‍ പറയുന്നു

കെയ്‍ലിന്‍ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാന്‍ 24 മണിക്കൂറെടുക്കും എന്നായിരിന്നു ഡോക്ട‍ര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ 12 മണിക്കൂര്‍ കൊണ്ടുതന്നെ അവള്‍ ആരോഗ്യം വീണ്ടെടുത്തു. കാലാണ് ആദ്യം തളര്‍ന്നു പോവുക. പിന്നീട് മറ്റ് പല അവയവങ്ങളിലേക്കും വ്യാപിക്കും.തലചുറ്റലും ചലന ശേഷി നഷ്ടപ്പെട്ട് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാവും. പെണ്‍കുട്ടികള്‍ക്കാണ് കൂടുതലും ഇത്തരം ഒരവസ്ഥയുണ്ടാക്കുന്നത്. മുടി കൂടുതലുള്ള പെണ്‍കുട്ടികളുടെ തലയില്‍ ഇത്തരം ചെള്ളുകള്‍ക്ക് ഒളിക്കാന്‍ സാധിക്കുന്നതാണ്...

ഇത്തരത്തിലുള്ള പേന്‍ചെള്ളുകളെ കുറിച്ച് മറ്റുള്ള അമ്മമാര്‍ക്ക് അവബോധമുണ്ടാക്കാനായി തന്റെ അനുഭവം ഫെയ്‍സ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു ജെസിക.

Similar News