ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും ഇറക്കുമതിയിലും വര്‍ധനവ്

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍‌ വരെയുള്ള കാലളവില്‍ 14.12 ട്രില്ല്യണ്‍ യുവാനായാണ് വര്‍ധിച്ചിരിക്കുന്നത്

Update: 2018-07-14 03:23 GMT
Advertising

ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും ഇറക്കുമതിയിലും വന്‍ വര്‍ധനവ്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍‌ വരെയുള്ള കാലളവില്‍ 14.12 ട്രില്ല്യണ്‍ യുവാനായാണ് വര്‍ധിച്ചിരിക്കുന്നത്.

2018ന്റെ പകുതി പിന്നിടുമ്പോള്‍ വലിയ വര്‍ധവാണ് ചൈനീസ് ഉത്പന്നങ്ങളുടെ കയറ്റുമതിയിലും ഇറക്കുമതിയിലുമുണ്ടായിരിക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള 6 മാസക്കാലയളവില്‍ 14.12 ട്രില്ല്യണ്‍ യുവാനായാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് ഏകദേശം 2.12 ട്രില്ല്യണ്‍ അമേരിക്കന്‍ ഡോളറിനോളം വരും. ആയിരം ബില്യണാണ് ഒരു ട്രില്ല്യണ്‍. ചൈനീസ് ജെനറല്‍ കസ്റ്റംസ് നിര്‍വഹണ വിഭാഗമാണ് ഈ നേട്ടത്തെ കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയത്. വര്‍ഷാവര്‍ഷം 7.9 ശതമാനം വളര്‍ച്ചയാണ് കയറ്റുമതിയിലും ഇറക്കുമതിയിലും ഉണ്ടാകുന്നത്.

ചൈനയുടെ ഈ നേട്ടം നിലനിര്‍ത്താനാണ് കസ്റ്റംസ് വിഭാഗത്തിന്റെ തീരുമാനമെന്ന് കസ്റ്റംസ് പ്രതിനിധി പറഞ്ഞു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ചൈനയുടെ ചരക്ക് കയറ്റുമതി 7.51 ട്രില്ല്യണ്‍ യുവാനില്‍ നില്‍ക്കുകയായിരുന്നു. ഇതില്‍ 4.9 ശതമാനം വളര്‍ച്ചയുണ്ടായി. അതേസമയം ഇറക്കുമതിയില്‍ 6.61 ട്രില്ല്യണ്‍ യുവാനായിരുന്നു. ഇത് 11.5 ശതമാനത്തിലേക്കും ഉയര്‍ന്നു. രാജ്യത്തിന്റെ വ്യാപാര മിച്ചം 26.7 ശതമാനമാക്കി ചുരുക്കി 901.32 ബില്ല്യണ്‍ യുവാനാക്കുകയും ചെയ്തു.

Tags:    

Similar News