ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള മൂന്നാമത്തെ ഉച്ചകോടി സെപ്റ്റംബറില്‍ നടക്കും

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം

Update: 2018-08-14 06:23 GMT
Advertising

ഉത്തര-ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള മൂന്നാമത്തെ ഉച്ചകോടി സെപ്റ്റംബറില്‍ നടക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്‍യാങാണ് ചര്‍ച്ചയ്ക്ക് വേദിയാകുക.

ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള പ്രത്യേക സമിതികള്‍ തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് ഉച്ചകോടി സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. സെപ്റ്റംബറില്‍ ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യോങ്‍യാങില്‍ വച്ചാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിയില്‍ ഇരു രാഷ്ട്രങ്ങളുടെയും തലവന്മാര്‍ പങ്കെടുക്കും.

ഇരു കൊറിയകളുടെയും ബന്ധത്തിന് വിലങ്ങ് തടിയാകുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കുകയാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഉത്തരകൊറിയയുടെ സമിതി അദ്ധ്യക്ഷന്‍ റി സണ്‍ ഗ്വോണ്‍ പറഞ്ഞു.

ഇരു കൊറിയകളും അതിര്‍ത്തി പങ്കിടുന്ന പാന്‍മുന്‍ജോം പ്രവിശ്യയില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്.

Tags:    

Similar News