കാള്‍ മാര്‍ക്സിന്റെ ശവകുടീരം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി

മാർക്സിന്റെയും കുടുംബത്തിന്റെയും പേരു വിവരങ്ങൾ കുറിച്ച ഭാഗം കടുപ്പമേറിയ ഉപകരണം കൊണ്ട് വികൃതമാക്കിയ നിലയിൽ കാണപ്പെടുകയായിരുന്നു

Update: 2019-02-06 07:43 GMT
Advertising

കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സിന്റെ ലണ്ടനിലുള്ള ശവകുടീരം നശിപ്പിക്കപ്പെട്ട നിലിയിൽ കണ്ടെത്തി. നോർത്ത് ലണ്ടലിനുള്ള മാർക്സിന്റെ ശവകുടീരത്തിലെ ഏറ്റവും പഴക്കം ചെന്ന മാർബിൾ ഫലകമാണ് തകർക്കപ്പെട്ടിരിക്കുന്നത്. മാർക്സിന്റെയും കുടുംബത്തിന്റെയും പേരു വിവരങ്ങൾ കുറിച്ച ഭാഗം കടുപ്പമേറിയ ഉപകരണം കൊണ്ട് വികൃതമാക്കിയ നിലയിൽ കാണപ്പെടുകയായിരുന്നു.

സെമിത്തേരിയിലെ മാർക്സിന്റെ ശവകുടീരത്തിന് മാത്രമേ കേടുപാടുകൾ കണ്ടെത്തിയിട്ടൊള്ളു എന്ന് പറഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ, ഇത് ഈ ശവകുടീരം പ്രത്യേകം ലക്ഷ്യം വെച്ചുള്ള അക്രമണമാണെന്ന സൂചനയാണ് നൽകുന്നതെന്ന് വ്യക്തമാക്കി. 12 അടി ഉയരമുള്ള മാർബിൾ ഫലകത്തിനു മുകളിൽ, മാർക്സിന്റെ വെങ്കല പ്രതിമയോടു കൂടിയുള്ള ശവകുടീരം 1956ലാണ് ലണ്ടനില്‍ സ്ഥാപിക്കുന്നത്. ബ്രിട്ടണിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മുൻകെെയ്യെടുത്ത് നിർമ്മിച്ച മാർക്സ് ശവകുടീരത്തിനു നേരെ ഇതിന് മുമ്പും ആക്രമണം ഉണ്ടായിട്ടുണ്ട്.

ബ്രിട്ടണിൽ പ്രത്യേക സ്മാരകമായി സംരക്ഷിച്ച് പോരുന്നതാണ് മാർക്സിന്റെ ശവകുടീരം. ലണ്ടനിലെ മാർക്സ് മെമ്മോറിയൽ ലെെബ്രറിക്ക് കീഴിലുള്ള മാർക്സ്ഗ്രേവ് ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് ശവകുടീരം.

Tags:    

Similar News