പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങൾക്കിടയില്‍ സമാധാന പുനസ്ഥാപനത്തിനായി അമേരിക്ക നടത്തുന്ന ദ്വിദിന ഉച്ചകോടി ആരംഭിച്ചു

ഇറാന്‍ ലോക രാഷ്ട്രങ്ങൾക്കുമേല്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയം

Update: 2019-02-14 02:58 GMT
Advertising

പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങൾക്കിടയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തുന്ന ദ്വിദിന ഉച്ചകോടി ആരംഭിച്ചു. ഇറാന്‍ ലോക രാഷ്ട്രങ്ങൾക്കുമേല്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ചാ വിഷയം.

പോളണ്ടിന്റെ തലസ്ഥാന നഗരമായ വാര്‍സോയിലാണ് ഉച്ചകോടി ആരംഭിച്ചത്. 60 രാഷ്ട്രങ്ങളില്‍ നിന്നായി വിദേശകാര്യ മന്ത്രിമാരടക്കം നിരവധി പേരാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം അവനാസത്തോടെയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഉച്ചകോടി നടത്തുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രഖ്യാപിച്ചത്. ഇറാനെതിരെ അമേരിക്ക നടത്തുന്ന പോരാട്ടങ്ങൾക്ക് പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പു വരുത്തുക എന്നതും ഉച്ചകോടിയുടെ പ്രധാന ലക്ഷ്യമാണ്. 2015ല്‍ ഇറാനുമായുണ്ടാക്കിയ ആണവകരാറില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റവും തെഹറാനുമേല്‍ വിലക്കേര്‍പ്പെയുത്തിയ തീരുമാനവും ഉച്ചകോടിയിലെ പ്രധാന വിഷയങ്ങളാകും.

ഇതിന് പുറമെ സിറിയയില്‍ നിരന്തരമായി നടക്കുന്ന യുദ്ധങ്ങളും. ഇസ്രായേല്‍ ഫലസ്തീന്‍ സമാധാന ചര്‍ച്ചകളും യെമന്‍ യുദ്ധവും ഉൾപ്പെടെ നിരവധി വിഷയങ്ങളും ഉച്ചകോടിയുടെ പരിധിയില്‍ വരും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോടൊപ്പം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും വൈറ്റ് ഹൌസിന്റെ ഉപദേഷ്ഠാവായ ജാര്‍ഡ് ഖുഷ്ണറും മീറ്റിങ്ങില്‍ പങ്കെടുക്കുന്നുണ്ട്

Tags:    

Similar News