ഉത്തര കൊറിയയോട് ആണവ പദ്ധതി ഉപേക്ഷിക്കാന്‍ അമേരിക്ക

ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് വിയറ്റ്നാം കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു

Update: 2019-02-20 03:09 GMT
Advertising

ഉത്തര കൊറിയ ആണവ പദ്ധതികള്‍ അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇതിന് തയ്യാറായാല്‍ ഉത്തര കൊറിയ വന്‍ സാമ്പത്തിക ശക്തിയായി വളരുമെന്നും ട്രംപ് വ്യക്തമാക്കി. അടുത്തയാഴ്ച കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം.

ആണവ നിര്‍വ്യാപനത്തിന് ഉത്തരകൊറിയ തയ്യാറാകണമെന്ന് പറയുമ്പോഴും ഇത് എപ്പോള്‍ മുതല്‍ നടപ്പാക്കണമെന്ന് ട്രംപ് വ്യക്തമാക്കുന്നില്ല. അടുത്തയാഴ്ച നടക്കുന്ന കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയില്‍ ആണവ നിര്‍വ്യാപനം എന്ന ആവശ്യം ഉന്നയിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് വിയറ്റ്നാം കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സമീപ കാലത്തൊന്നും ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി ഇന്നലെ ട്രംപ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ചര്‍ച്ച നടത്തിയിരുന്നു. ഉത്തരകൊറിയ ആണവനിര്‍വ്യാപനത്തിന് തയ്യാറായാല്‍ രാജ്യവുമായി സാമ്പത്തിക സഹകരണത്തിനടക്കം തയ്യാറാണെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി.

കഴിഞ്ഞ ജൂണിലാണ് ഡോണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത്. ആണവ നിര്‍വ്യാപനം അന്നും ചര്‍ച്ചയായിരുന്നു. എന്നാല്‍ ആണവ നിര്‍വ്യാപനത്തില്‍ കാര്യമായ ചുവടുവെപ്പ് ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

Tags:    

Similar News