ബ്രക്സിറ്റില്‍ പുകഞ്ഞ് ബ്രിട്ടന്‍; വീണ്ടും ഹിതപരിശോധന നടത്തണമെന്ന് ആവശ്യം

ഹിതപരിശോധന ആവശ്യപ്പെട്ടുള്ള റാലിയില്‍ ഒരു മില്യണിലധികം ആളുകള്‍ പങ്കെടുത്തതായാണ് സംഘാടകരുടെ വാദം

Update: 2019-03-24 04:03 GMT
Advertising

ബ്രക്സിറ്റിന്റെ പേരില്‍ ബ്രിട്ടനില്‍ വീണ്ടും പ്രതിഷേധം. രണ്ടാമതും ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ബ്രക്സിറ്റ് നീട്ടണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം.

പുറത്തിപോകുന്നതിനുള്ള തീയതി മാര്‍ച്ച് 29ല്‍ നിന്ന് ജൂണ്‍ 30ലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മേയുടെ ആവശ്യം തള്ളിക്കളഞ്ഞ ‍ യൂണിയന്‍, മേയ് 22 വരെ സമയം നീട്ടി നല്‍കി. ഇതോടെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. ബ്രക്സിറ്റില്‍ രണ്ടാമതും ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഹിതപരിശോധന ആവശ്യപ്പെട്ടുള്ള റാലിയില്‍ ഒരു മില്യണിലധികം ആളുകള്‍ പങ്കെടുത്തതായാണ് സംഘാടകരുടെ വാദം. 2016 ജൂണ്‌‍ 23ന് നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം പേര്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിക്കുകയും 48 ശതമാനം എതിര്‍ക്കുകയും ചെയ്തിരുന്നു. ബ്രക്സിറ്റിനെ ചൊല്ലി രാജ്യത്ത് വീണ്ടും പ്രതിഷേധം ആരംഭിച്ചത് മേയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Tags:    

Similar News