ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സിൽ; സ്ഥിരീകരിച്ച് ക്ലബ്

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തുന്ന അഞ്ചാമത്തെ ആഭ്യന്തര താരമാണ് ഇഷാൻ

Update: 2023-08-10 09:28 GMT
Editor : abs | By : Web Desk

കൊച്ചി: സ്‌ട്രൈക്കർ ഇഷാൻ പണ്ഡിതയുമായുള്ള കരാർ ഔദ്യോഗികമായി സ്ഥിരീകരിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. മൂന്നു വർഷത്തേക്കാണ് കരാർ. ഐഎസ്എല്ലിൽ സൂപ്പർ സബ്ബായി അറിയപ്പെടുന്ന താരത്തിനു വേണ്ടി ഈസ്റ്റ് ബംഗാളും ചെന്നൈയിൻ എഫ്‌സിയും നേരത്തെ രംഗത്തുണ്ടായിരുന്നു. ജംഷഡ്പൂർ എഫ്സിയിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.

കഴിഞ്ഞ സീസണിൽ ജംഷഡ്പൂരിനു വേണ്ടി 17 മത്സരങ്ങളിലാണ് പണ്ഡിത കളത്തിലിറങ്ങിയത്. ആറു മത്സരങ്ങളിൽ പ്ലേയിങ് ഇലവനിലുണ്ടായിരുന്നു. രണ്ടു ഗോളും നേടി. 



ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തുന്ന അഞ്ചാമത്തെ ആഭ്യന്തര താരമാണ് ഇഷാൻ. മോഹൻബഗാനിൽ നിന്ന് പ്രീതം കോട്ടാൽ, ബംഗളൂരു എഫ്.സിൽ നിന്ന് പ്രബീർ ദാസ്, ലാറ ശർമ്മ, മുംബൈ സിറ്റി എഫ്‌സിയിൽ നിന്ന് വായ്പാ അടിസ്ഥാനത്തിൽ നവോച്ച സിങ് എന്നിവരാണ് നേരത്തെ ക്ലബിലെത്തിയിട്ടുള്ളത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഡ്യൂറന്റ് കപ്പ് സംഘത്തിനൊപ്പം ഇഷാൻ പണ്ഡിത ചേരുമെന്നാണ് റിപ്പോർട്ട്. 



Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News