നിലമ്പൂരിലെ ദുരിത ബാധിതർക്ക് സർക്കാർ സഹായം ഉടൻ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ ഉറപ്പ്

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ കലക്ടറാണ് ഉറപ്പ് നൽകിയത്

Update: 2019-08-21 03:29 GMT
Advertising

നിലമ്പൂരിലെ ദുരിത ബാധിതർക്ക് സർക്കാർ സഹായം ഉടൻ ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്‍റെ ഉറപ്പ്. പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ കലക്ടറാണ് ഉറപ്പ് നൽകിയത്.

പ്രളയം ഏറെ പ്രതികൂലമായി ബാധിച്ച മണ്ഡലമാണ് നിലമ്പൂർ. ഇതുവരെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും, തുടർന്നുള്ള പദ്ധതികളും ചർച്ച ചെയ്യുന്നതിന് വേണ്ടിയായിരുന്നു പോത്തുകൽ പഞ്ചായത്തിൽ യോഗം ചേർന്നത്.

പുനരധിവാസ പ്രവർത്തനങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ തീർക്കാൻ യോഗം തീരുമാനമെടുത്തു. ദുരന്തത്തിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകളും മറ്റും ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ആദാലത്തുകൾ സംഘടിപ്പിക്കും. ഒരു ദിവസം കൊണ്ട് ഇവ നൽകാനാണ് ലക്ഷ്യമിടുന്നത്. തകർന്നു കിടക്കുന്ന പാലം, റോഡ് ഉൾപ്പെടെയുള്ള ഗതാഗത സംവിധാനം

ഉടൻ പുനസ്ഥാപിക്കാനും യോഗം തീരുമാനിച്ചു. എം.എൽ.എ പി.വി അൻവർ, പഞ്ചായത്ത് അധികൃതർ, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവി മാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Tags:    

Similar News