കോഴിക്കോട് വെള്ളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; പത്തര കിലോയുമായി ഒഡിഷ സ്വദേശികൾ പിടിയിൽ
വെള്ളിപ്പറമ്പ് അഞ്ചാം മൈലിൽ വച്ചാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയത്
Update: 2025-01-24 01:51 GMT
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. വെള്ളിപ്പറമ്പ് അഞ്ചാം മൈലിൽ വച്ചാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയത്.
ഒഡിഷ സ്വദേശികളായ രമേശ് ബാരിക്ക്, ആകാശ് ബലിയാർ സിങ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് ടീമും മെഡിക്കൽ കോളേജ് പൊലീസും ചേർന്നാണ് പിടികൂടിയത്. ഒഡിഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കൊണ്ടുവന്ന് ആവശ്യക്കാരെ കണ്ടെത്തി ചെറിയ പൊതികളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.