'കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കോടാലിക്കൈ'; നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി എം.വി ജയരാജൻ

'പാർട്ടിയുടെ ഒരു പ്രവർത്തകനും ധനാപഹരണം നടത്തിയിട്ടില്ല. അത് രണ്ട് കമ്മീഷനുകൾ അന്വേഷണത്തിൽ കണ്ടെത്തിയതാണ്'.

Update: 2026-01-25 08:05 GMT

കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ട് വെട്ടിച്ചുവെന്ന നടത്തിയെന്ന ആരോപണം ഉന്നയിച്ച ജില്ലാ കമ്മിറ്റിയം​ഗം വി. ‌കുഞ്ഞികൃഷ്ണനെതിരെ സിപിഎം ഇന്ന് നടപടിയെടുത്തേക്കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും. പാർട്ടിയെ തകർക്കാനാണ് ശ്രമമെന്നും കുഞ്ഞികൃഷ്ണൻ ശത്രുവിന്റെ കോടാലിക്കൈ ആണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ജയരാജൻ വിമർശിച്ചു.

ഉണ്ണികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്നും എം.വി ജയരാജൻ വ്യക്തമാക്കി. തനിക്ക് നേരെ നടപടിയുണ്ടാകുമെന്ന് വി. ഉണ്ണികൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നും പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി ഉചിതമായ തീരുമാനമെടുക്കുമെന്നും എം.വി ജയരാജൻ പറഞ്ഞു. പാർട്ടിക്ക് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനമെന്നും ജയരാജൻ.

Advertising
Advertising

പാർട്ടിയുടെ ഒരു പ്രവർത്തകനും ധനാപഹരണം നടത്തിയിട്ടില്ല. അത് രണ്ട് കമ്മീഷനുകൾ അന്വേഷണത്തിൽ കണ്ടെത്തിയതാണ്. അതിൽനിന്ന് വ്യത്യസ്തമായി പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്ന നിലപാടാണ് കുഞ്ഞികൃഷ്ണൻ സ്വീകരിച്ചത്.

ധനാപഹരണം നടത്തിയാലല്ലേ തിരുത്തേണ്ടതുള്ളൂ. യഥാസമയം ധനാപഹരണം നടത്തിയിട്ടില്ലെന്ന് പാർട്ടി കണ്ടെത്തിയിട്ടുണ്ട്. കണക്ക് അവതരിപ്പിച്ചില്ലെന്ന് മാത്രമാണ് പാർട്ടി കണ്ടെത്തിയത്. അതിൽ അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുമുണ്ട്. തിരുത്തേണ്ടത് തിരുത്തിയിട്ടുണ്ട്.

കുഞ്ഞികൃഷ്ണൻ പറയുന്നതെല്ലാം വാസ്തവിരുദ്ധമാണ്. അതൊന്നും ധനാപഹരണമുണ്ടായെന്ന് കണ്ടെത്തുന്ന കാര്യമല്ല. അദ്ദേഹം കൂടിയുള്ള ജില്ലാ കമ്മിറ്റിയല്ലേ ഈ തീരുമാനമെടുത്തത്. ആ സമയത്ത് അദ്ദേഹം എന്ത് നിലപാടാണ് സ്വീകരിച്ചതെന്നും എം.വി ജയരാജൻ കൂട്ടിച്ചേർത്തു.

അതേസമയം, രക്തസാക്ഷി ഫണ്ട് പറ്റിക്കാനോ തട്ടിപ്പ് നടത്താനോ അനുവദിക്കില്ലെന്നും ആരോപണത്തിൽ ജില്ലാ കമ്മിറ്റി തീരുമാനമെടുക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News