എലത്തൂരിൽ എ.കെ ശശീന്ദ്രൻ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ഥികളായി

കുട്ടനാട്ടിൽ തോമസ് കെ. തോമസ് സ്ഥാനാർഥിയാകും

Update: 2026-03-16 09:11 GMT

കോഴിക്കോട്: എലത്തൂരിൽ എ.കെ ശശീന്ദ്രൻ എൽഡിഎഫ് സ്ഥാനാർഥി. എൻസിപി ദേശീയ നേതൃത്വമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ശശീന്ദ്രൻ്റെ സ്ഥാനാർഥിത്വത്തിനെതിരെ ഉയർന്നു വന്ന പ്രതിഷേധം പരിഗണിച്ചില്ല. കുട്ടനാട്ടിൽ തോമസ് കെ. തോമസ് സ്ഥാനാർഥിയാകും. മലപ്പുറം ജില്ലയിൽ കോട്ടയ്ക്കല്‍ മണ്ഡലത്തിലായിരുന്നു നേരത്തെ എന്‍സിപി മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മലപ്പുറം മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കെ ടി. മുജീബാണ് മലപ്പുറത്തെ എന്‍സിപി സ്ഥാനാര്‍ഥി.

എലത്തൂരിൽ പാർട്ടി തന്നെ നിയോഗിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു. മൂന്നുനാല് സ്ഥാനാർഥികളുടെ പേര് ഉയർന്നു വന്നതായും അതിൽ കേന്ദ്ര കമ്മിറ്റി തന്നെ സ്ഥാനാർഥിയാക്കിതായും ശശീന്ദ്രൻ.

വിജയ സാധ്യത തന്നെയാണ് മാനദണ്ഡമാക്കിയത്. എലത്തൂരിലും കുട്ടനാട്ടിലും എൻസിപി വിജയിക്കും. മലപ്പുറത്ത് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാൻ കഴിയുമെന്നും ശശീന്ദ്രൻ.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News