സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ വെള്ളക്കെട്ടില്‍ വീണ് 11കാരന്‍ മരിച്ചു

ജല്‍ജീവന്‍ മിഷൻ്റെ വാട്ടര്‍ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം

Update: 2026-08-01 09:41 GMT

കോട്ടയം: വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജല്‍ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലന്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.

മലപ്പുറത്ത് ഇന്ന് രാവിലെ ഒഴുക്കില്‍പ്പെട്ട് നാലുവയസുകാരന്‍ മരിച്ചിരുന്നു. കൊണ്ടോട്ടി നീറാട് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മന്‍.വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മറ്റ് നാലുപേരും മരിച്ചിട്ടുണ്ട്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News