കാറിന്റെ രഹസ്യ അറയിൽ രണ്ട് കോടിയുടെ കുഴൽപ്പണം; പെരുമ്പാവൂരിൽ 2 പേർ പിടിയിൽ

കല്ലൂർക്കാട്, വാഴക്കുളം സ്വദേശികളായ അഖിൽ സജീവ്, അമൽ മോഹൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Update: 2023-10-20 14:37 GMT

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ കാറിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത പണം പിടികൂടി. തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച രണ്ടു കോടി രൂപയാണ് പിടികൂടിയത്. കേസിൽ കല്ലൂർക്കാട്, വാഴക്കുളം സ്വദേശികളായ അഖിൽ സജീവ്, അമൽ മോഹൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. കോതമംഗലത്ത് നിന്നും പ്രതികളെയും കാറും തിരിച്ചറിഞ്ഞ പൊലീസ് കോതമംഗലം മുതൽ എം.സി റോഡ് വരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിന്റെ പ്രത്യേക അറയിൽ ഒളിപ്പിച്ച രീതിയിലാണ് പണം കണ്ടെത്തിയത്. പണം കോട്ടയത്തേക്ക് കൊണ്ടുപോവുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News