റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

കുണ്ടറ സ്വദേശികളായ അരുൺ, രാജേഷ് എന്നിവരാണ് പിടിയിലായത്.

Update: 2025-02-23 05:05 GMT

കൊല്ലം: കുണ്ടറ റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കുണ്ടറ സ്വദേശികളായ അരുൺ, രാജേഷ് എന്നിവരാണ് പിടിയിലായത്. പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയാണ്. പൈപ്പ് മുറിച്ച് ആക്രി ആക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്നാണ് ഇവരുടെ പ്രാഥമിക മൊഴി.

സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ സ്‌കൂട്ടറുമാണ് അന്വേഷണത്തിൽ നിർണായകമായത്. രണ്ട് ദിവസം മുമ്പ് സ്‌കൂട്ടറിൽ ഇവർ പ്രദേശത്ത് എത്തിയിരുന്നു. രാത്രികാല പരിശോധനയിൽ പൊലീസ് ഇവരെ കണ്ടിരുന്നു. ഇന്നത്തെ സിസിടിവി പരിശോധനയിൽ സ്‌കൂട്ടറിന്റെ ദൃശ്യങ്ങൾ കിട്ടി. സൈബർ സെല്ലിന്റെ അന്വേഷണത്തിൽ പ്രതികൾ പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമായി. പെരുമ്പുഴയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

Advertising
Advertising

നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണ് പോസ്റ്റ് എടുത്തുവെച്ചത്. ശനിയാഴ്ച പുലർച്ചെ 1.20ന് ട്രാക്ക് വഴി നടന്നുപോയവരാണ് കുണ്ടറ ഈസ്റ്റ് റെയിൽവേ സ്‌റ്റേഷനിലെ ഗേറ്റ് കീപ്പർ ആനന്ദിനെ കാര്യം വിളച്ച് അറിയിച്ചത്. ആനന്ദ് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് എത്തിയാണ് പോസ്റ്റ് മാറ്റിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തി ആർപിഎഫ് ഉദ്യോഗസ്ഥർ പുലർച്ചെ 3.30ന് ട്രീക്കിൽ വീണ്ടും പോസ്റ്റിന്റെ ഭാഗം കണ്ടെത്തി. രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെങ്കിൽ മിനിറ്റുകൾക്കകം കടന്നുപോകുന്ന തിരുനെൽവേലി പാലരുവി എക്‌സ്പ്രസ് പോസ്റ്റിലിടിച്ച് വൻ ദുരന്തം ഉണ്ടാകുമായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News