സുശീലാഭട്ടിനെ മാറ്റിയതിനെതിരെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് വിഎസ്

Update: 2017-02-17 11:17 GMT
Editor : admin

ഒരുവ്യക്തിയില്ലെങ്കില്‍ കേസ് നടക്കില്ലെന്ന വാദം ശരിയല്ലെന്ന് എ ജിയും പ്രതികരിച്ചു.....

Full View

ഗവ.പ്ലീഡർ സുശീലാഭട്ടിനെ മാറ്റിയതിനെതിരെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സ്ഥിരീകരിച്ച് വി എസ് അച്യുതാനന്ദൻ.സുശാലാഭട്ടിനെ തിരിച്ചെടുക്കണമെന്നാണ് തന്റെ നിലപാടെന്ന് വി എസ് പറഞ്ഞു. ഒരുവ്യക്തിയില്ലെങ്കില്‍ കേസ് നടക്കില്ലെന്ന വാദം ശരിയല്ലെന്ന് എ ജിയും പ്രതികരിച്ചു.

സുശീലാഭട്ട് മികച്ച അഭിഭാഷകയാണെന്നും അതുകൊണ്ടാണ് അവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചെതെന്നും വി എസ് വ്യക്തമാക്കി. അതേസമയം ഒരുവ്യക്തിയില്ലെങ്കില്‍ കേസ് നടക്കില്ലെന്ന വാദം ശരിയല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര പ്രസാദ് പ്രതികരിച്ചു. ഹാരിസണ്‍ ഉള്‍പ്പെടെയുളള ഭൂമിക്കേസുകളില്‍ വിട്ടുവീഴ്ചക്കില്ലെന്നും എജി വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News