ക്രിമിനല്‍ കേസിലെ പ്രതിയെ രക്ഷിച്ചെന്ന് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ പരാതി

Update: 2017-03-17 06:12 GMT
Editor : Sithara

ഹര്‍ജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

ക്രിമിനല്‍ കേസില്‍ തടവിന് ശിക്ഷിക്കപ്പെട്ട പ്രതിയെ രക്ഷിച്ചെന്ന പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ നല്‍കിയ ഹര്‍ജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം മലയം സ്വദേശി ഡേവിഡ് ലാലിക്ക് നെയ്യാറ്റിന്‍കര കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വാങ്ങി മുന്‍മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒഴിവാക്കികൊടുത്തെന്നാണ് പരാതി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഡേവിഡ് ലാലിയെ പിടികൂടി ജയിലില്‍ അടച്ചിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News