അടച്ചുപൂട്ടല്‍ ഭീഷണിയില്‍ പെരുമ്പടപ്പ് എഎംഎല്‍പി സ്കൂളും

Update: 2017-04-20 20:43 GMT
അടച്ചുപൂട്ടല്‍ ഭീഷണിയില്‍ പെരുമ്പടപ്പ് എഎംഎല്‍പി സ്കൂളും

1903 ല്‍ തുടങ്ങിയ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ് മാനേജ്മെന്റ്. എന്നാല്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്കൂള്‍ സംരക്ഷണ സമിതിയുളളത്.

Full View

മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് എ.എം.എല്‍.പി സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 1903 ല്‍ തുടങ്ങിയ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ് മാനേജ്മെന്റ്. എന്നാല്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സ്കൂള്‍ സംരക്ഷണ സമിതിയുളളത്.

അടച്ചുപൂട്ടാനുളള പട്ടികയില്‍ പെരുമ്പടപ്പ് സ്കൂളിന്റെ പേരും ഉണ്ട്. എത്രയും വേഗം സ്കൂള്‍ അടച്ചുപൂട്ടണമെന്ന നിലപാടാണ് മാനേജ്മെന്റിന് ഉളളത്. സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണ് മാനേജ്മെന്റ് നിലപാട്. സ്കൂള്‍ അടച്ചുപൂട്ടുന്നതിന് ബദല്‍ നിര്‍ദ്ദേശങ്ങളും മാനേജ്മെന്റ് മുന്നോട്ടുവെക്കുന്നു

നൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളിനെ തകര്‍ത്തത് പുതിയ മാനേജ്മെന്റാണ് എന്നാണ് സ്കൂള്‍ സംരക്ഷണ സമിതി ആരോപിക്കുന്നത്.

41 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഈ സ്കൂളില്‍ പഠനം നടത്തുന്നത്. 9 അധ്യാപകരുണ്ടെങ്കിലും രണ്ടുപേര്‍ അധ്യാപക ബാങ്കില്‍ ഉള്‍പെട്ടിട്ടുണ്ട്. സ്കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ ശക്തമായ സമരത്തിനെരുങ്ങുകയാണ് സ്കൂള്‍ സംരക്ഷണ സമിതി.

Tags:    

Similar News