പശ്ചിമഘട്ടം: പരിസ്ഥിതി ദുര്‍ബല മേഖല പുനര്‍നിര്‍ണയത്തില്‍ വീണ്ടും ചര്‍ച്ചക്ക് തയാറെന്ന് കേന്ദ്രമന്ത്രി

Update: 2017-05-15 15:04 GMT
പശ്ചിമഘട്ടം: പരിസ്ഥിതി ദുര്‍ബല മേഖല പുനര്‍നിര്‍ണയത്തില്‍ വീണ്ടും ചര്‍ച്ചക്ക് തയാറെന്ന് കേന്ദ്രമന്ത്രി

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല മേഖല പുനര്‍നിര്‍ണയിക്കുന്ന വിഷയത്തില്‍ സംസ്ഥാനവുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല മേഖല പുനര്‍നിര്‍ണയിക്കുന്ന വിഷയത്തില്‍ സംസ്ഥാനവുമായി വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ. സംസ്ഥാന സര്‍ക്കാരുമായും സംസ്ഥാനത്തു നിന്നുള്ള എം.പിമാരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും അനില്‍ മാധവ് ദവെ പറഞ്ഞു. ലോക്സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പശ്ചിമഘട്ട പ്രദേശത്ത് നിന്ന് വരുന്ന അറുപതിലധികം എംപിമാരുടെ യോഗം ഈ സഭാ സമ്മേളനത്തിന് മുമ്പ് വിളിച്ചു ചേര്‍ക്കും. അക്കാര്യത്തില്‍ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കും. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ പശ്ചിമഘട്ടത്തിന്റെ വികസനം എന്താവണമെന്ന് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News