ബജറ്റ് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് ധനമന്ത്രി

Update: 2017-05-20 06:11 GMT
Editor : Subin
ബജറ്റ് വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച് ധനമന്ത്രി

ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് തന്നെ ഐസക്കിന്റെ ഫെയ്സ്ബുക്ക് പേജില്‍ വിവരങ്ങള്‍ വന്നുകൊണ്ടേയിരുന്നു. പ്രസംഗം അവസാനിപ്പിച്ച സമയത്ത് ബഡ്ജറ്റിന്റെ പൂര്‍ണ്ണരൂപവും ഐസക്ക് ഫെയ്സ്ബുക്ക് പേജിലൂടെ പരസ്യപ്പെടുത്തി...

Full View

സോഷ്യല്‍ മീഡിയയിലെ താരമായ രാഷ്ട്രീയക്കാരനാണ് ധനവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക്. ഫെയ്സ്ബുക്കിലൂടെയാണ് പല തീരുമാനങ്ങളും മന്ത്രി ആദ്യം അറിയിക്കുക. ബജറ്റ് പ്രസംഗത്തിന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു. ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് തന്നെ ഐസക്കിന്റെ ഫെയ്സ്ബുക്ക് പേജില്‍ വിവരങ്ങള്‍ വന്നുകൊണ്ടേയിരുന്നു.

Advertising
Advertising

ഡോ.തോമസ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പേജ് മന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് വെപ്പ്. അതുകൊണ്ട് തന്നെ ഐസക്ക് ബജറ്റ് അവതരിപ്പിക്കുന്ന അതേ സമയത്ത് ഫെയ്സ്ബുക്ക് പേജില്‍ അപ്ഡേഷന്‍ വന്നത് ഫോളോവേഴ്സിനിടയില്‍ ചര്‍ച്ചയായി. ബജറ്റ് പ്രസംഗം വായിക്കുന്നതിനിടയില്‍ ഐസക്ക് പോസ്റ്റിടുകയാണെയെന്ന കമന്‍റുകളും പോസ്റ്റിനടിയില്‍ വന്നു.

9.45 നായിരുന്നു ആദ്യ പോസ്റ്റ്. ബജറ്റിലെ ക്ഷേമ പെന്‍ഷനുകളെക്കുറിച്ചും, ആരോഗ്യമേഖലകളെക്കുറിച്ചും, പാര്‍പ്പിട പദ്ധതികളെക്കുറിച്ചുമായിരുന്നു വിവരങ്ങള്‍.10.23-ന് അടുത്ത പോസ്റ്റ് വന്നു. സര്‍ക്കാര്‍ സ്കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനെക്കുറിച്ചുള്ള ബജറ്റ് പ്രഖ്യാപനമായിരുന്നു അറിയിച്ചത്. രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജിലെ വിവരങ്ങളും പങ്കുവെച്ചു. 11.20-ന് വന്ന പോസ്റ്റില്‍ ക്യഷിമേഖലയിലെ പ്രഖ്യാപനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഫെയ്സ്ബുക്കിലിടാനുള്ള പോസ്റ്റുകള്‍ ഗ്രാഫിക്സ് സഹിതം ഒപ്പമുള്ള ജോയ് സെബാസ്റ്റ്യന്റെ സഹായത്തോടെ തയ്യാറാക്കിയതിന് ശേഷമായിരുന്നു ഐസക്ക് സഭയിലേക്ക് പോയത്. പ്രസംഗം അവസാനിപ്പിച്ച സമയത്ത് ബഡ്ജറ്റിന്റെ പൂര്‍ണ്ണരൂപവും ഐസക്ക് ഫെയ്സ്ബുക്ക് പേജിലൂടെ പരസ്യപ്പെടുത്തി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News