ഉടുമ്പഞ്ചോലക്ക് വി.ഐ.പി പരിവേഷം നല്‍കി എം എം മണി

Update: 2017-05-23 17:44 GMT
Editor : admin
ഉടുമ്പഞ്ചോലക്ക് വി.ഐ.പി പരിവേഷം നല്‍കി എം എം മണി

ഇടുക്കികാരുടെ മണി ആശാന്റെ പ്രശസ്തി ജില്ലയില്‍ മാത്രം ഒതുങ്ങുന്നതല്ല

Full View

ഇടുക്കിയിലെ വി.ഐ.പി മണ്ഡലം ഏതെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേ ഉള്ളൂ. എം.എം.മണി എന്ന സി.പി.എം. സംസ്ഥാന സേക്രട്ടറിയേറ്റ് അംഗം മത്സരിക്കുന്ന ഉടുമ്പന്‍ ചോല.

ഇടുക്കികാരുടെ മണി ആശാന്റെ പ്രശസ്തി ജില്ലയില്‍ മാത്രം ഒതുങ്ങുന്നതല്ല. സംസ്ഥാനത്തിന് അകത്തും പുറത്തും ആരാധകരുളള നേതാവാണ് എം.എം.മണി. ഈ ജനസമ്മതിയും കൂടി കണക്കിലെടുത്താണ് എല്‍.ഡി.എഫ് ഇത്തവണ ഉടുമ്പന്‍ചോല നിലനിര്‍ത്താന്‍ മണി ആശാനെ തന്നെ കളത്തില്‍ ഇറക്കിയത്.. ‌‌

മണിയാശാനെതിരെ മത്സരിക്കുന്നത് തൊഴിലാളി നേതാവ് കൂടിയായ അഡ്വ സേനാപതി വേണുവാണ്. ഇവിടെ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി സജി പറമ്പത്തും ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News