അനധികൃത പാറമടക്കെതിരായ പ്രതിഷേധത്തിന് പാര്‍ട്ടി പിന്തുണ ലഭിച്ചില്ലെന്ന് സിപിഎം ഗ്രാമപഞ്ചായത്തംഗം

Update: 2017-06-11 14:17 GMT
Editor : Damodaran

റബ്ബര്‍ റീപ്ലാന്റേഷനും വീടു വെക്കുന്നതിനുമായി നിരപ്പാക്കുന്ന സ്ഥലത്തെക്കുറിച്ചാണ് നിഥിന്റെ പരാതിയെന്നും അതിനാല്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നുമാണ് സി പി എം കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.

Full View

അനധികൃത പാറമടക്കെതിരെ താനുയര്‍ത്തിയ പ്രതിഷേധത്തിന് സി പി എമ്മില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചിറ്റാര്‍ ഗ്രാമ പഞ്ചായത്തംഗവും ഡി വൈ എഫ് ഐ നേതാവുമായ നിഥിന്‍ കിഷോര്‍. ബ്ലോക്ക് പഞ്ചായത്ത് അംഗമായ സി പി എം നേതാവിന്റെ സ്ഥലത്തെ പാറമടക്കെതിരായ നിഥിന്‍ കിഷോറിന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ വിശദീകരണം.

Advertising
Advertising

സിപിഎം ബ്ലോക്ക് പഞ്ചായത്തംഗത്തിന്‌റെ സ്ഥലത്തെ അനധികൃധ ഖനനത്തിനെതിരെയാണ് ഡിവൈഎഫ്‌ഐ നേതാവും ചിറ്റാര്‍ ഗ്രാമ പഞ്ചായത്തംഗവുമായ നിഥിതിന്‍ കിഷോര്‍ പരസ്യമായി പ്രചികരിച്ചത്. അനധികൃധ ഖനനത്തിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് നിരന്തരം ഭീഷണി നേരിടേണ്ടിവരുന്നുവെന്ന് നിഥിന്‍ പറഞ്ഞു. വധഭീഷണിയെത്തുടര്‍ന്ന പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നിഥിന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. ഭീഷണിയുണ്ടെങ്കിലും ന്യായമായ പ്രതിഷേധമാണ് താന്‍ ഉയര്‍ത്തിയതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നിഥിന്‍.

റബ്ബര്‍ റീപ്ലാന്റേഷനും വീടു വെക്കുന്നതിനുമായി നിരപ്പാക്കുന്ന സ്ഥലത്തെക്കുറിച്ചാണ് നിഥിന്റെ പരാതിയെന്നും അതിനാല്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നുമാണ് സി പി എം കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം. നിഥിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News