യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നത് ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാമ്പിന് ശേഷമെന്ന് മാണി

Update: 2017-06-22 02:40 GMT
യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കുന്നത് ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാമ്പിന് ശേഷമെന്ന് മാണി

ആഗസ്റ്റ് നാലിലെ യുഡിഎഫ് യോഗം 10 ലേക്ക് മാറ്റി

Full View

കെ എം മാണിയുടെ അതൃപ്തി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് നാലിന് നടക്കാനിരുന്ന യുഡിഎഫ് യോഗം മാറ്റി. ചരല്‍ക്കുന്നിലെ കേരളാ കോണ്‍ഗ്രസ് ക്യാമ്പിന് ശേഷമേ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കൂ എന്ന് മാണി പറഞ്ഞതിന് പിന്നാലെയാണ് യോഗം മാറ്റിയത്. യുഡിഎഫ് എംഎല്‍എമാരുടെ സര്‍ക്കാര്‍ വിരുദ്ധ സമരവും അടുത്തമാസം പത്തിലേക്ക് മാറ്റി.

ഇന്നലെ നടന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാത്ത കെ എം മാണി ഇന്ന് മാധ്യമങ്ങള്‍ക്ക് ചരല്‍ക്കുന്നിലെ കേരളാ കോണ്‍ഗ്രസ് ക്യാമ്പിന് ശേഷമേ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കൂ എന്ന് വിശദീകരണം നല്‍കുകയായിരുന്നു. രമേശ് ചെന്നിത്തലയുമായി സംസാരിച്ചില്ലെന്ന് പറഞ്ഞ കെ എം മാണി അതൃപ്തിയുടെ സൂചനകള്‍ നല്‍കുകയും ചെയ്തു.

Advertising
Advertising

ചരല്‍ക്കുന്നിലെ ക്യാമ്പിന് ശേഷം യുഡിഎഫ് യോഗത്തില്‍ പങ്കെുടുത്താല്‍ മതിയെന്നതാണ് പാര്‍ട്ടിയിലെ പൊതുവികാരം. യുഡിഎഫ് വിട്ടുപോകണമെന്ന അഭിപ്രായംവരെ ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പൊതുനിലപാട് രൂപീകരിച്ചശേഷം യുഡിഎഫ് നേതൃത്വവുമായുള്ള ചര്‍ച്ചയാകാമെന്നാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് 4 ന് തീരുമാനിച്ചിരുന്ന യുഡിഎഫ് യോഗം പത്തിലേക്ക് മാറ്റിയത്. അടുത്തയോഗത്തില്‍ മാണി പങ്കെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി പ‍റഞ്ഞു.

ഭാഗപത്ര ഉടമ്പടി രജിസ്ട്രേഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചതിനെതിരെ യുഡിഎഫ് എം എല്‍ എ മാര്‍ നടത്തുന്ന സമരവും പത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

Similar News