റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രാക്ടറിനടിയിൽപ്പെട്ട് വയോധികക്ക് ദാരുണാന്ത്യം

തണ്ണീർക്കോട് സ്വദേശിനി സാവിത്രിയാണ് മരിച്ചത്

Update: 2026-02-02 10:30 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രാക്ടറിനടിയിൽപ്പെട്ട് വയോധികക്ക് ദാരുണാന്ത്യം. പാലക്കാട് കൂറ്റനാട് തണ്ണീർക്കോട് റോഡിലാണ് സംഭവം. തണ്ണീർക്കോട് സ്വദേശിനി  സാവിത്രിയാണ് (65) മരിച്ചത്.  വീട്ടിൽ നിന്നും റോഡ് മുറിച്ച് മറുവശത്തേക്ക് കടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്ത് നിന്നും വരികയായിരുന്ന ട്രാക്ടർ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ വീട്ടു മതിലിൽ ഇടിച്ചാണ് നിർത്താനായത്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News