കൊച്ചി സംയോജിത നഗരഗതാഗത വികസന പദ്ധതിക്ക് ജര്‍മന്‍ ഏജന്‍സിയുടെ 80 ശതമാനം വായ്പ

Update: 2017-06-29 21:41 GMT
കൊച്ചി സംയോജിത നഗരഗതാഗത വികസന പദ്ധതിക്ക് ജര്‍മന്‍ ഏജന്‍സിയുടെ 80 ശതമാനം വായ്പ

കൊച്ചി മെട്രോയുടെ വികസനത്തോടൊപ്പം നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് കെ എഫ് ഡബ്യൂ കെഎംആര്‍എല്ലുമായി സഹകരിക്കുന്നത്

Full View

കൊച്ചി മെട്രോയോട് അനുബന്ധിച്ച് നടപ്പാക്കുന്ന സംയോജിത നഗരഗതാഗത വികസന പദ്ധതിക്ക് ജര്‍മന്‍ ധനകാര്യ ഏജന്‍സി KFW 80 ശതമാനം വായ്പ നല്‍കും. പരിസ്ഥിതി സൌഹൃദപരമായ പൊതുഗതാഗതത്തിനാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. റോഡ് ഗതാഗത വികസന പദ്ധതികളില്‍ KURTCയുമായും KFW സഹകരിക്കും.

കൊച്ചി മെട്രോയുടെ വികസനത്തോടൊപ്പം നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് കെ എഫ് ഡബ്യൂ കെഎംആര്‍എല്ലുമായി സഹകരിക്കുന്നത്. 560 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതില്‍ 80 ശതമാനം കെ.എഫ്.ഡബ്‍യു വായ്പയായി നല്‍കും.

Advertising
Advertising

മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഇലക്ട്രിക് എ.സി, നോണ്‍ എ.സി ബസുകള്‍ തുടങ്ങിയ വിപുലമായ സൌകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. കെ.യു.ആ.ര്‍.ടി.സിയുമായി സഹകരിച്ചാണ് പദ്ധതി. ബസുകള്‍ക്ക് മാത്രമായി 486 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.

പരിസ്ഥിതി സൌഹൃദമായ സ്മാര്‍ട്ട് സിറ്റി പ്രോജക്ട്, നഗരത്തിലെ മലിനമുക്തമാക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള മറ്റ് ഗതാഗത സംവിധാനങ്ങള്‍ എന്നിവയുടെ വികസനത്തിനും കൂടി പദ്ധതി ഊന്നല്‍ നല്‍കും. നഗരഗതാഗത വികസനത്തിനായുള്ള മറ്റു പദ്ധതികള്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം പ്രഖ്യാപിക്കും. കൊച്ചി മെട്രോ ഡയറക്ടര്‍ അസിസ്റ്റ്ന്‍റ് പ്രവീണ്‍ ഗോയല്‍, കെഎഫ്ഡബ്ല്യു പ്രതിനിധി ജൂലിയ സ്കോള്‍ടസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Tags:    

Similar News