പതിനെട്ടുകാരിക്ക് ജീവന്‍ നഷ്ടമായത് പിതാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ; പ്രതി ആദ്യം വെട്ടിയത് ഭാര്യാസഹോദരിയെയും ഭര്‍ത്താവിനെയും

പ്രതി ഉമ്മർ ഫാറൂഖ് ലഹരിക്കടിമയാണെന്ന് അയല്‍വാസികള്‍ പറയുന്നു

Update: 2026-02-02 15:21 GMT
Editor : ലിസി. പി | By : Web Desk

മഞ്ചേശ്വരം: കാസർകോട് മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തിയത് സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ.18കാരി മറിയം ജുമൈലയാണ് പിതാവിന്‍റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്. പ്രതി ഉമ്മർ ഫാറൂഖും ഭാര്യാ സഹോദരിയുടെ ഭർത്താവും തമ്മിലായിരുന്നു സ്വത്ത് തർക്കം. ഭാര്യ സഹോദരിയുടെ ഭർത്താവിനെയാണ് ഉമ്മര്‍ ആദ്യം വെട്ടിയത്. തുടർന്ന് ഭാര്യ സഹോദരിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിതാവിൻ്റെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ മകൾ മറിയം ജുമൈലയ്ക്ക് വെട്ടേൽക്കുകയായിരുന്നു. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് അയല്‍വാസികള്‍ പറയുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News