നിലമ്പൂര്‍ പൊലീസ് വെടിവെപ്പ്: റീ പോസ്റ്റ്മോര്‍ട്ടം ഹരജി ഇന്ന് കോടതിയില്‍

Update: 2017-08-02 23:51 GMT
നിലമ്പൂര്‍ പൊലീസ് വെടിവെപ്പ്: റീ പോസ്റ്റ്മോര്‍ട്ടം ഹരജി ഇന്ന് കോടതിയില്‍

ഹരജി പരിഗണിക്കുന്നത് മഞ്ചേരി സെഷന്‍സ് കോടതി

നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ഹരജി കോടതി ഇന്ന് പരിഗണിക്കും. കുപ്പുദേവരാജിന്റെ സഹോദരന്‍ ശ്രീധരന്‍ നല്‍കിയ ഹരജിയാണ് മഞ്ചേരി ജില്ലാ സെഷ്യന്‍സ് കോടതി പരിഗണിക്കുക.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വെച്ച് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ബന്ധുക്കള്‍ക്ക് സംശയം ഉണ്ടെന്ന് ഹരജിയില്‍ പറയുന്നു. നേരത്തെ ശ്രീധരന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് അഞ്ചാം തിയ്യതിവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് കോടതി ഉത്തരവിട്ടത്.

Tags:    

Similar News