മലപ്പുറം കളക്ട്രേറ്റ് സ്ഫോടനം: രണ്ട് പേര്‍ അറസ്റ്റില്‍

Update: 2017-10-12 14:00 GMT
Editor : Sithara
മലപ്പുറം കളക്ട്രേറ്റ് സ്ഫോടനം: രണ്ട് പേര്‍ അറസ്റ്റില്‍

എൻ അബൂബക്കർ, എ അബ്ദുറഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്

മലപ്പുറം കളക്ട്രേറ്റ് സ്ഫോടനക്കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. എൻ അബൂബക്കർ, എ അബ്ദുറഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. അബൂബക്കർ ബേസ് മൂവ്മെന്‍റ് എന്ന തീവ്രവാദ സംഘടനയുടെ തലവനാണെന്ന് പൊലീസ് പറഞ്ഞു. മധുരയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. കൊല്ലം, ചിറ്റൂർ, നെല്ലൂർ സ്ഫോടനക്കേസുകളിലും ഇവർ പ്രതികളാണ്.

2016 നവംബറിലാണ് മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് സ്‌ഫോടനം നടക്കുന്നത്. വെടിമരുന്ന് നിറച്ച പ്രഷര്‍ കുക്കര്‍ വഴി ടൈമര്‍ ഉപയോഗിച്ചാണ് സ്‌ഫോടനമെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2016 ജൂണ്‍ 15നാണ് കൊല്ലം കളക്ട്രേറ്റ് പരിസരത്ത് സ്‌ഫോടനം നടക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News