സെക്രട്ടറിയേറ്റില്‍ തന്നെ ഓഫീസ് വേണമെന്ന് വിഎസ്

Update: 2017-11-25 08:00 GMT
സെക്രട്ടറിയേറ്റില്‍ തന്നെ ഓഫീസ് വേണമെന്ന് വിഎസ്
Advertising

ഭരണപരിഷ്കരണ ചെയര്‍മാന്‍ സ്ഥാനം വിഎസ് ഏറ്റെടുത്തു. ചെയര്‍മാന്‍റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൌസില്‍ വിഎസ് എത്തി

Full View

ഭരണ പരിഷ്കരണ കമ്മീഷന്‍റെ ഓഫീസ് സെക്രട്ടേറിയറ്റില്‍ തന്നെ വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൌസിലേക്ക് താമസം മാറിയ ശേഷമാണ് വിഎസിന്റെ പ്രതികരണം.

ഇന്ന് ഉച്ച ഒരു മണിയോടെയാണ് വി എസ് അച്യുതാനന്ദന്‍ ഭരണ പരിഷ്കാര കമ്മീഷന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൌസിലേക്ക് താമസം മാറിയത്. ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഭരണ പരിഷ്കാര കമ്മീഷന് സെക്രട്ടറിയേറ്റില്‍ തന്നെ ഓഫീസ് വേണമെന്ന ആവശ്യം വി എസ് ആവര്‍ത്തിച്ചത്.

ചെയര്‍മാന്റെ ഓഫീസും പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ നിയമനവുമായും ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നതിന് മുന്പാണ് വി എസ് ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയത്. ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സര്‍ക്കാറുമായി കൂടിയാലോചിക്കും. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുമെന്നും വി എസ് അറിയിച്ചു. ഓണാശംസകള്‍ നേര്‍ന്ന വി എസ് സര്‍ക്കാറിന്റെ നിര്‍ദേശമനുസരിച്ച് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുമെന്നും വ്യക്തമാക്കി.

Tags:    

Similar News