കലോത്സവത്തിന് നാളെ തിരശ്ശീല വീഴും

Update: 2018-01-16 03:51 GMT
കലോത്സവത്തിന് നാളെ തിരശ്ശീല വീഴും

ഒന്നാം സ്ഥാനത്ത് പാലക്കാട്. തൊട്ട് പിന്നില്‍ ഒപ്പത്തിനൊപ്പവും മാറി മറിഞ്ഞും കോഴിക്കോടും കണ്ണൂരും..

57-മത് സംസ്ഥാന സ്കൂള്‍ കലോത്സവം നാളെ അവസാനിക്കും.ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്ക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് തുടരുന്നത്. അപ്പീലുകളുടെ പ്രളയവും,ആളുകളുടെ പങ്കാളിത്തവും എടുത്ത് പറയേണ്ടതാണ്.. ഒന്നാം സ്ഥാനത്ത് പാലക്കാട്. തൊട്ട് പിന്നില്‍ ഒപ്പത്തിനൊപ്പവും മാറി മറിഞ്ഞും കോഴിക്കോടും കണ്ണൂരും..

Full View

ആകെയുള്ള 232 ഇനങ്ങളില്‍ 120 പൂര്‍ത്തിയായി.നാല് മത്സരങ്ങള്‍ നാളെ നടക്കും.ബാക്കിയുള്ള മത്സരങ്ങള്‍ തുടരുകയാണ്.അറബി കലോത്സവത്തില്‍ കോഴിക്കോട്,തൃശ്ശൂര്‍,കണ്ണൂര്‍,പാലക്കാട് ജില്ലകള്‍ ഒപ്പത്തിനൊപ്പമാണ്.സംസ്കൃത കലോത്സവത്തില്‍ എറണാകുളം ,കാസര്‍ഗോ ഡ് ,മലപ്പുറം എന്നീ ജില്ലകളും ഒപ്പത്തിനൊപ്പം തന്നെ.1259 അപ്പീലുകളിലായി 5647 പേര്‍ ഇത്തവണ മത്സരിച്ചു.കലോത്സവ ചരിത്രത്തിലെ റെക്കോഡാണിത്.

Tags:    

Similar News