യു.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കും

Update: 2018-03-04 16:51 GMT
Editor : Ubaid
യു.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കും
Advertising

മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ ഇന്നത്തെ യോഗം കൃഷി, ഊര്‍ജ വകുപ്പുകളിലെ ഫയലുകളാണ് പരശോധിച്ചത്.

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ തീരുമാനങ്ങളില്‍ വിജിലന്‍സ് അന്വേഷണം ഉണ്ടായേക്കും. വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതി അന്വേഷണത്തിന് ശിപാര്‍ നല്‍കും. നടപ്പാക്കിയ ഉത്തരവുകളില്‍ തീരുത്തല്‍ വരത്തണമെന്ന നിര്‍ദേശവും ഉപസമിതി നല്‍കും. അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം ഉണ്ടാകും.

മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയുടെ ഇന്നത്തെ യോഗം കൃഷി, ഊര്‍ജ വകുപ്പുകളിലെ ഫയലുകളാണ് പരശോധിച്ചത്. ഇതോടെ വിവാദ ഉത്തരവുകളുടെ പരിശോധന പൂര്‍ത്തിയായി. ഇനി റിപ്പോര്‍ട്ട് തയാറാക്കലിലേക്ക് സമിതി കടക്കുകയാണ്. ഇത് സംബന്ധിച്ച പ്രാഥമിക ധാരണയും ഇന്നത്തെ യോഗത്തിലുണ്ടായി. നിയമവിരുദ്ധമായ തീരുമാനങ്ങള്‍ സംബന്ധിച്ച വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാനാണ് പൊതുധാരണ. ഏറ്റവും കൂടുതല്‍ വിവാദ തീരുമാനങ്ങളുള്ള റവന്യുവകുപ്പിലായിരിക്കും കൂടുതല്‍ അന്വേഷണത്തിന് സാധ്യത. നടപ്പിലാക്കിയ തീരുമാനങ്ങളില്‍ തിരുത്തല്‍ വരുത്തണമെന്ന നിര്‍ദേശവും ഉപസമിതി മന്ത്രിസഭക്ക് സമര്‍പ്പിക്കും. സാമുദായിക സംഘടനകള്‍ക്കും മറ്റും പാട്ടഭൂമി എഴുതി നല്‍കിയതില്‍ എന്ത് നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്ന് ആശയക്കുഴപ്പമുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയമവകുപ്പിനോട് ഉപസമിതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രണ്ടാഴ്ചക്കകം അന്തിമ റിപ്പോര്‍ട്ട് മന്ത്രിസഭക്ക് സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗമാണ് യു.ഡി.എഫിന്‍റെ അവസാന കാലത്തിന്‍റെ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News