സ്വാശ്രയ സമരം തുടരാന്‍ യുഡിഎഫ് തീരുമാനം

Update: 2018-03-08 00:22 GMT
Editor : Sithara
സ്വാശ്രയ സമരം തുടരാന്‍ യുഡിഎഫ് തീരുമാനം

സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു


സ്വാശ്രയ സമരം തുടരാന്‍ യുഡിഎഫ് തീരുമാനം. എം എല്‍ എ മാരുടെ നിരാഹാര സമരം തുടരും. സെക്രട്ടറിയേറ്റ് മാര്‍ച്ചും കളക്ടറേറ്റ് മാര്‍ച്ചുകളും നടത്താനും തീരുമാനിച്ചു. പരിയാരത്തെ ഫീസ് സംബന്ധിച്ച് നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും മാനേജ്മെന്‍റുകളുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നും യുഡിഎഫ് കരുതന്നു.

സ്വാശ്രയ സമരം വിജയകരമായി അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് യുഡിഎഫ്. പരിയാരത്ത് ഈ വര്‍ഷത്തെ വിദ്യാര്‍ഥികളുടെ ഫീസിളുവു കൂടി പരിഗണിക്കുന്ന തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്. പരിയാരവും തലവരിയിലെ കൈബ്രാഞ്ച് അന്വേഷണവും നാളെത്ത മന്ത്രിസഭായോഗം പരിഗണിക്കുന്നുണ്ട്. നാളെ നടക്കുന്ന മാനേജ്മെന്‍റ് അസോസിയേഷന്‍ യോഗത്തില്‍ ഫീസിളിവ് നല്‍കുന്നകാര്യം ചര്‍ച്ചക്ക് വരുന്നുണ്ട്. ഈ രണ്ട് കാര്യത്തിലും തീരുമാനമുണ്ടാകുന്നത് വരെ സമരം തുടരാനാണ് യുഡിഎഫ് തീരുമാനം
സമരം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി നാളെ നിയോജകമണ്ഡലങ്ങളില്‍ പന്തംകൊളുത്തി പ്രകടനവും നടക്കും. ആരോഗ്യപ്രശ്നങ്ങളാല്‍ നിരാഹാര സമരമിരിക്കുന്നവരെ മാറ്റേണ്ടിവന്നാല്‍ പുതിയ എം എല്‍ എ മാര്‍ സമരം തുടരും. തുടര്‍ നടപടികള്‍ ആലോചിക്കാന്‍ 6 വീണ്ടും യുഡിഎഫ് യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News