ജോണി നെല്ലൂരിനുണ്ടായ മാനസികവിഷമം യുഡിഎഫ് മനസ്സിലാക്കിയെന്ന് ഉമ്മന്‍ചാണ്ടി

Update: 2018-03-19 02:18 GMT
Editor : admin
ജോണി നെല്ലൂരിനുണ്ടായ മാനസികവിഷമം യുഡിഎഫ് മനസ്സിലാക്കിയെന്ന് ഉമ്മന്‍ചാണ്ടി

യുഡിഎഫ് സെക്രട്ടറി സ്ഥാനത്തേക്ക് ജോണി നെല്ലൂരിന്റെ പേര് നിര്‍ദേശിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു...

Full View

അങ്കമാലി സീറ്റ് വിഷയത്തില്‍ ഇടഞ്ഞുനിന്ന കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരിനെ അനുനയിപ്പിച്ച് യുഡിഎഫ്. യുഡിഎഫ് സെക്രട്ടറി സ്ഥാനത്തേക്ക് ജോണി നെല്ലൂരിനെ നിര്‍ദ്ദേശിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സീറ്റ് വിഭജനത്തില്‍ കെഎം മാണിക്കുണ്ടായ അതൃപ്തി പരിഹരിക്കാനും ‍ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങി.

പാലാ കരിങ്ങോഴയ്ക്കലെ കെ എം മാണിയുടെ വീട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, ജോണി നെല്ലൂരും അനൂബ് ജേക്കബും പതിനഞ്ചുമിനിറ്റ് ചര്‍ച്ച. മഞ്ഞുരുകിയ മുഖവുമായി ജോണി നെല്ലൂരും മുഖ്യമന്ത്രിയും. അങ്കമാലി സീറ്റില്‍ ഇടഞ്ഞുനിന്ന ജോണി നെല്ലൂരിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെയാണ് മുന്‍കൈയെടുത്തത്.

Advertising
Advertising

സീറ്റ് വിഭജന സമയത്തെ ചില പ്രത്യേക സാഹചര്യം ജോണി നെല്ലൂരിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാനസികമായി ബുദ്ധിമുട്ട് ഉണ്ടായതായി സമ്മതിക്കുന്നുവെന്നും എന്നാല്‍ ചര്‍ച്ചയ്ക്കു ശേഷം പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടതായും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജോണി നല്ലൂരിനെ യുഡിഎഫ് സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

രാഷ്ട്രീയ ഗുരുനാഥന്‍റെ വീട്ടില്‍ വച്ച് അദ്ദേഹവും തന്നെ വിളിച്ച് ചര്‍ച്ചയക്ക് വരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറ്റൊന്നും ചിന്തിക്കേണ്ടതില്ലെന്നതിന്‍റെ അടിസ്ഥാനത്തിലാണ് എത്തിയതെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു. യുഡിഎഫിലും പാര്‍ട്ടിയിലും തുടരുമെന്നും ഔഷധി ചെയര്‍മാന്‍ സ്ഥാനം വീണ്ടും ഏറ്റെടുക്കുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.

ചര്‍ച്ച ജോണി നെല്ലൂരിനുവേണ്ടിയായിരുന്നുവെങ്കിലും സീറ്റ് വിഭജന ചര്‍ച്ചാവേളയില്‍ കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിക്കുണ്ടായ ചില അസ്വാരസ്യങ്ങളും പറഞ്ഞു തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചു. സീറ്റ് വിഭജനത്തില്‍ ഉണ്ടായ കാര്യങ്ങള്‍ കെ എം മാണിയെ കൂടി ബോധ്യപ്പെടുത്താന്‍ അവസരമൊരുക്കിയാണ് ഉമ്മന്‍ ചാണ്ടി ചര്‍ച്ചയ്ക്കായി കെഎം മാണിയുടെ വീട് തെരഞ്ഞെടുത്തതും. യുഡിഎഫിനായി ഓറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് അറിയിച്ച ജോണി നെല്ലൂര്‍ പിന്നീട് കെഎം മാണിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും പങ്കെടുത്താണ് മടങ്ങിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News