ജയിച്ചാല്‍ മലപ്പുറത്ത് ബീഫ് വിളമ്പുമെന്ന് ബിജെപി സ്ഥാനാര്‍ഥി; ബീഫില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നു

Update: 2018-03-25 20:56 GMT
ജയിച്ചാല്‍ മലപ്പുറത്ത് ബീഫ് വിളമ്പുമെന്ന് ബിജെപി സ്ഥാനാര്‍ഥി; ബീഫില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നു

മണ്ഡലത്തില്‍ ഇരുമുന്നണികളും ഫാഷിസം ചര്‍ച്ചയാക്കുമ്പോഴാണ് താന്‍ ജയിച്ചാല്‍ മലപ്പുറത്ത് ഗുണമേന്മയുള്ള അറവുശാലകള്‍ തുടങ്ങുമെന്ന് ബിജെപി സ്ഥാനാര്‍ഥി വാഗ്ദാനം ചെയ്തത്.

മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശിന്റെ ബീഫ് അനുകൂല പ്രസ്താവന ചര്‍ച്ചയാകുന്നു. മണ്ഡലത്തില്‍ ഇരുമുന്നണികളും ഫാഷിസം ചര്‍ച്ചയാക്കുമ്പോഴാണ് താന്‍ ജയിച്ചാല്‍ മലപ്പുറത്ത് ഗുണമേന്മയുള്ള അറവുശാലകള്‍ തുടങ്ങുമെന്ന് ബിജെപി സ്ഥാനാര്‍ഥി വാഗ്ദാനം ചെയ്തത്.

മലപ്പുറത്ത് മാത്രമല്ല ശ്രീപ്രകാശിന്റെ വാക്കുകള്‍ ചര്‍ച്ചയായത്. ദേശീയ മാധ്യമങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. നല്ല ബീഫ് കഴിക്കുന്നതിനോട് ബിജെപിക്ക് ഒരു എതിര്‍പ്പുമില്ലെന്നായിരുന്നു ബിജെപി സ്ഥാനാര്‍ഥി ശ്രീപ്രകാശിന്റെ വാക്കുകള്‍. പലയിടത്തും ചത്തകാലികളെ ഭക്ഷിക്കുന്നുണ്ട്. അതിനെയാണ് ബിജെപി എതിര്‍ക്കുന്നതെന്നും ശ്രീപ്രകാശ് പറഞ്ഞു. ബിജെപിയല്ല കോണ്‍ഗ്രസാണ് പലസംസ്ഥാനങ്ങളിലും ബീഫ് നിരോധിച്ചതെന്നും ശ്രീപ്രകാശ് കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ ഇരട്ടത്താപ്പാണ് ശ്രീപ്രകാശിന്റെ വാക്കുകളിലൂടെ വ്യക്തമായതെന്നാണ് എല്‍ഡിഎഫും യുഡിഎഫും പറയുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോവധത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകകയാണ്. പശുക്കളെ കൊല്ലുന്നവരെ തൂക്കിലേറ്റുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമൺ സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Full View
Tags:    

Similar News