പിണറായി വിജയനെ എൻഡിഎയിലേക്ക് ക്ഷണം; അതാവലെക്ക് കേരള രാഷ്ട്രീയത്തെ കുറിച്ച് ധാരണയില്ലെന്ന് എം.വി ഗോവിന്ദൻ

പ്രസ്താവന ജനാധിപത്യമൂല്യങ്ങൾക്ക് എതിരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

Update: 2026-01-21 14:17 GMT

കണ്ണൂർ: പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അതാവലെയുടെ പ്രസ്താവന ജനാധിപത്യമൂല്യങ്ങൾക്ക് എതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഭരണഘടനാ വിരുദ്ധവും ഫെഡറൽ സംവിധാനത്തിനെതിരെയുമാണ് പ്രസ്താവന. അതാവലെക്ക് കേരള രാഷ്ട്രീയത്തെ കുറിച്ച് ധാരണ ഇല്ലെന്നും ഗോവിന്ദൻ.

മുസ്‌ലിം ലീഗിനെതിരായ പ്രസ്താവനയിൽ തെറ്റുപറ്റിയോ എന്ന് സജി ചെറിയാനോട് ചോദിക്കണമെന്നും ജമാഅത്തെ വേദിയിൽ മന്ത്രിയും എംഎൽഎയും പങ്കെടുത്തത് ജമാഅത്തെ ഇസ്‌ലാമിയുടെ വേദിയെന്ന് അവർക്കറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസ് - എസ്എൻഡിപി ഐക്യത്തിന് പിന്നിൽ സിപിഐഎം എന്ന ധ്വനി ഉണ്ടാക്കുന്നു. അതിന് തലവച്ചു കൊടുക്കില്ല. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു പോകണമെന്നാണ് സിപിഐഎം നിലപാടെന്നും എം.വി ​ഗോവിന്ദൻ.

മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ പിണറായി എൻഡിഎക്കൊപ്പം നിൽക്കണം. ഒപ്പം നിന്നാൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അതാവലെ പറഞ്ഞു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News